ബെന്നിയേട്ടന്റെ വർക്ക് ഔട്ട് ഷെഡ്യൂളും കൂടാതെ സർവീസ് സെന്ററിന്റെ പണികളെ കുറിച്ചും ഉള്ള സംസാരത്തിനു ശേഷം.. ബെന്നി ഫോൺ വാങ്ങി സിനിയുടെ കയ്യിൽ നിന്ന്.
എന്നിട്ട് ചോദിച്ചു : ഹരിയുടെ പ്രശ്നം എന്താ എന്ന് ചോദിച്ചോ പാർവതി..?..
അഞ്ജുവിന് ഉത്തരം മുട്ടി.. പതിയെ പറഞ്ഞു : ഇല്ല….
ബെന്നി : ഒന്ന് ചോദിച്ച് അറിയാൻ നോക്ക്… പ്ലീസ്… ഞാൻ വരുമ്പോൾ തന്നേ,, ആകെ കോലം കേട്ടിട്ടുണ്ട് അവൻ…ഫുഡ് പോലും മര്യാദക്ക് കഴിക്കില്ല… ഫുൾ ടൈം ആലോചനയിൽ മുഴുകി വല്ല പ്രാന്തനെ പോലെ… അതുകൊണ്ടാ പറയുന്നത്… പാർവതി ഒന്ന് ചോദിക്ക് പ്ലീസ്.. അല്ലെങ്കിൽ അവന്റെ വീട് എവിടാ എന്ന് വച്ചാൽ പറ.. ഞാൻ നേരിട്ട് പൊയ്ക്കൊണ്ട് അങ്ങോട്ട്…
അഞ്ജുവിന്റെ ഭവമാറ്റം കരച്ചിലിലേക്ക് ആണ് എന്ന് മനസ്സിലായ സിനി വേഗം ഫോൺ ബെന്നിയുടെ കയ്യിൽ നിന്ന് തട്ടി പറിച്ചെടുത്തു. ഒന്നും പറയാതെ വേഗം ഫോൺ കട്ട് ചെയ്തു സിനി….
ബെന്നി അത്ഭുതത്തോടെ സിനിയെ നോക്കി….
സിനി പതിയെ ബെഡിൽ ഇരുന്ന്, ബെന്നിയുടെ തോളിൽ കൈ വച്ച് പറഞ്ഞു : ബെന്നിയേട്ടാ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്…
ബെന്നി സിനിയുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി….
സിനി : അഞ്ചു…. അല്ല…. പാർവതി…. ചേട്ടനോട് നേരിട്ട് വന്ന് പറയാൻ നിന്നതാണ്… ഞാൻ ആയി പറയാം എല്ലാം….
അഞ്ചുവിൽ നിന്നും എല്ലാം വള്ളി പുള്ളി വിടാതെ ചോദിച്ച് അറിഞ്ഞ സിനി, ബെന്നിയോട് ഹരിയുടെ യഥാർത്ഥ പ്രശ്നത്തെ പറ്റി…… പറയാൻ തുടങ്ങി……………….