ഹരി നിറഞ്ഞ കണ്ണുകളുമായി ബെന്നിയുടെ കയ്യിൽ പിടിച്ചു….. ഒരായിരം മാപ്പ് അപേക്ഷ ഹരിയുടെ കണ്ണുകളിൽ ഉണ്ടായിരുന്നു…
ഹരി ചോദിക്കാൻ വന്നപ്പോഴേക്കും ബെന്നി പറഞ്ഞു : അവിടെ രണ്ടു കുട്ടികൾ അടക്കം അഞ്ചു പേര് നിന്നെ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിപ്പുണ്ട്.. ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ പാർവതി…. ശോ….. അഞ്ചു… നിന്റെ ഭാര്യ പറഞ്ഞു തരും…
ബെന്നി കൂടുതൽ പറയാൻ നിക്കാതെ, കേൾക്കാൻ നിക്കാതെ വണ്ടി എടുത്തു ഹരിയുടെ വീട്ടിലേക്ക്……………..
……………………………………………………………..
കുറച്ചു ദിവസങ്ങൾക്കു മുൻപ്………..
ചിരിച്ചു കൊണ്ട് ഷേക്ക് ഹാൻഡിന് കൈ നീട്ടി സിനി പറഞ്ഞു : ബെന്നിയേട്ടാ… ഞാൻ സിൻഷ.. സിനി എന്ന് വിളിച്ചാൽ മതി ബെന്നിയേട്ടൻ …
ബെന്നി ചിരിച്ചു കൊണ്ട് : പാർവതി പറഞ്ഞിരുന്നു… താൻ ആണല്ലേ,, എനിക്ക് വേണ്ടി ഈ പ്രോപ്പർട്ടി കണ്ട് പിടിച്ചത്…
” ടാ തടിയാ സിനിമ കണ്ട മുതൽ ഉള്ള ആഗ്രഹം ആണ് “… എന്ന് പറഞ് സിനി ബെന്നിയെ കെട്ടി പിടിച്ചു പെട്ടെന്ന്…
തന്നേ വിടാതെ അമർത്തി കെട്ടിപിടിച്ചു നിൽക്കുന്ന സിനി ബെന്നിയെ ശരിക്കും ഞെട്ടിച്ചു എങ്കിലും, പുഞ്ചിരിച്ചു കൊണ്ട്, സിനിയെ ബെന്നിയും പതിയെ തന്റെ ഭീമകരമായ ശരീരത്തോട് ചേർത്തു..
” ശ്ശെടാ… അപ്പോൾ സിനിമയിൽ പറഞ്ഞ, മേഘ രൂപൻ ഇതായിരുന്നു അല്ലെ “…. സിനി കളിയാക്കി ചിരിച്ചു ചോദിച്ചു…
ബെന്നിയും പുഞ്ചിരിച്ചു….
” ശോ… കഷ്ടം ഉണ്ട്…. ഇതിനി അധിക ദിവസം ഉണ്ടാവില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു “… സിനി പറഞ്ഞു..