വ്യക്തമായ ഒരു പ്ലാൻ ഇല്ലെങ്കിലും ഹരി ഫ്ലൈറ്റ് കയറി…………..
ബെന്നിയോട് ഒരുപാട് വട്ടം പറഞ്ഞു എങ്കിലും, ബെന്നി സമ്മതിച്ചില്ല. ഹരിയെ കൂട്ടാൻ ആയി ബെന്നി കാത്തിരിപ്പുണ്ടായിരുന്നു എയർപോർട്ടിനു പുറത്ത്…
സ്ഥലവും പറ്റിയ ബിൽഡിങ്ങും ബെന്നി വാടകക്ക് എടുത്തത് ഹരിക്ക് അറിയാമായിരുന്നു. എങ്കിലും കൂടുതൽ വിവരങ്ങൾ ഹരി ചോദിച്ചു കൊണ്ടിരുന്നു…… ബെന്നി ഉത്തരവും….
വീട് എത്താറായപ്പോൾ ഹരിയുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. എന്ത് പറഞ് ബെന്നിയെ വീട്ടിലേക്ക് ക്ഷണിക്കും എന്നത് തന്നേ ആയിരുന്നു പ്രശ്നം….
മെയിൻ റോട്ടിൽ നിന്നും തന്റെ വീട്ടിലേക്കുള്ള വളവിലേക്ക് ബെന്നി തിരിഞ്ഞ്, വണ്ടി മുന്നോട്ട് പോയപ്പോൾ ആണ് ഹരിക്ക് ബോധോദയം ഉണ്ടാവുന്നത് ” ബെന്നിയേട്ടന് വീട്ടിലേക്കുള്ള വഴി, ഇത്ര കൃത്യമായി എങ്ങിനെ അറിയാം “…..
വീടിനു അൻപത് മീറ്റർ മുൻപ്, അല്ലെങ്കിൽ അവസാന വളവിന് മുൻപ് ബെന്നി വണ്ടി ചവിട്ടി നിർത്തി പറഞ്ഞു ” നീ കൂടുതൽ ചിന്തിക്കേണ്ട ഹരീ… കുറച്ചു ദിവസം മുന്നേ ഞാൻ വന്നിരുന്നു നിന്റെ വീട്ടിൽ. സുലോചന അമ്മ, രെഞ്ചു, ഹരിണി, പാർവതി…. അല്ല അഞ്ചു……………. എല്ലാവരെയും ഞാൻ കണ്ട് സംസാരിച്ചാണ് അന്ന് തിരിച്ചത് “…
ഹരി വാ പൊളിച്ച്, ഞെട്ടി തരിച്ചിരുന്നു കുറച്ച് സെക്കണ്ടുകൾ, പിന്നെ ഹരിയുടെ മുഖം കുനിഞ്ഞു.. എന്ത് പറയണം, ചെയ്യണം എന്നറിയാതെ… കൈ കാലുകൾ വിറക്കുന്നുണ്ടയിരുന്നു ഹരിക്ക്…
ബെന്നി തന്റെ ഇടത് കൈ ഹരിയുടെ തോളിൽ വച്ച് പറഞ്ഞു : ഹരീ… നീ കാരണം അല്ല എനിക്ക് അസുഖം വന്നത്. നീയില്ലെങ്കിലും എനിക്ക് വന്നേനെ.. അതായിരുന്നു എന്റെ ലൈഫ് സ്റ്റൈൽ… പക്ഷെ ഒന്ന് പറയാം, ഇന്ന് ജീവനോടെ ഞാൻ ഉള്ളതിന്റെ കാരണം നീ ആണ്… നീ ഇല്ലായിരുന്നു എങ്കിൽ… ഒരു അനിയനെ പോലെ എന്നെ നീ നോക്കിയില്ലായിരുന്നു എങ്കിൽ…. ഞാൻ ഉണ്ടാകുമായിരുന്നില്ല ഇന്ന്….