ദിവസങ്ങൾക്കു ശേഷം…
“പറഞ്ഞു പറഞ്… ഞാൻ ആണല്ലേ ആദ്യം പോവുന്നത്”… ബെന്നി ഹരിയോട് പറഞ്ഞു…
ഹരി : പോവുന്നത് ഓക്കേ… നാട്ടിൽ പോയി അടി വീണ്ടും തുടങ്ങരുത്…
ബെന്നി,: എയ്… ഇല്ലടാ.. ആ ചാപ്റ്റർ അവസാനിപ്പിച്ചു… പാർവതിക്കും വാക്ക് കൊടുത്തിട്ടുണ്ട് ഞാൻ…
അത് കേട്ട് ദേഷ്യം വന്നെങ്കിലും, മുഖത്ത് കാണിക്കാതെ കടിച്ചു പിടിച്ചു ഹരി…
ബെന്നി തുടർന്നു : സർവീസ് സെന്റർ വർക്കിംഗ് ആയാൽ പാർവതി പ്രൊമോട്ട് ചെയ്ത് തരാം എന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ എന്നെ കൊണ്ട് സത്യവും ചെയ്യിപ്പിച്ചു, വർക്ക് ഔട്ട് ചെയ്ത് തടി കുറച്ച് ഫിറ്റ് ആവും എന്ന്…
അത് കേട്ടപ്പോൾ ഹരിക്ക് മനസ്സിൽ തോന്നിയ അഞ്ജുവിനോടുള്ള ദേഷ്യം കുറഞ്ഞു വന്നു… ഹരിക്ക് തോന്നി, ബെന്നിയേട്ടനെ ശരിക്കും സഹായിക്കാൻ ഉള്ള ഉദ്ദേശത്തിൽ ആണ് അഞ്ചു ഇതൊക്കെ ചെയ്യുന്നത് പക്ഷെ………………………………………………….
ഇതിനിടയിൽ, ഇനി അടുത്ത കാലത്തൊന്നും പൊന്തി വരാൻ കഴിയാത്ത രീതിയിൽ, സിബി, എബി ടീമിന്റെ കയ്യിൽ നിന്ന് കണക്കിന് വാങ്ങി കൂട്ടിയിരുന്നു ഫൈസൽ…
പിറകിൽ സിനിഷയുടെ കറുത്ത കരങ്ങൾ ആയിരുന്നു…….അഞ്ചുവിൽ നിന്നും കാര്യം അറിഞ്ഞ സിനി, സമയം പാഴാക്കാതെ കാര്യം അൽപം വളച്ചു ഒടിച്ച് ഇരട്ടകളോട് പറഞ്, മൂപ്പിച്ചായിരുന്നു പണി ഒപ്പിച്ചത്…
അവസാനമായി ഹരി ഒന്നുകൂടെ തിരിഞ്ഞു നോക്കി, ബെന്നി ചേട്ടനും താനും കൂടെ നിന്ന, തന്റെ ജീവിതം താൻ ആയി നശിപ്പിച്ച, ആ നീളത്തിൽ ഉള്ള റൂമിനുള്ളിലേക്ക്……………………….
……………………………………………………………..