അഞ്ചു രഞ്ജുവിനെ നോക്കുക കൂടെ ചെയ്യാതെ തന്റെ റൂമിലേക്ക് കണ്ണ് തുടച്ചു പോയി.. രെഞ്ചു തന്റെ റൂമിലേക്കും………………..
അഞ്ജുവിന് സംസാരിക്കാൻ, പ്രശങ്ങൾ പറയാൻ അവളെ ഉണ്ടായിരുന്നുള്ളൂ… അഞ്ചു സിനിയെ ഫോൺ വിളിച്ചു…………. നടന്നത് എല്ലാം പറഞ്ഞു… സിനിക്ക് അറിയാത്ത ബെന്നിയുടെ കാര്യങ്ങൾ വരെ………. തുടക്കം മുതൽ……..
തന്റെ റൂമിൽ, ബെന്നിയേട്ടൻ ഫോണിൽ കുത്തി കൊണ്ടിരിക്കുന്നത് തന്റെ ഭാര്യയോട് ആണ് എന്ന് ഹരിക്ക് അറിയാഞ്ഞിട്ടല്ല… പക്ഷെ ഒന്നും പറയാൻ തോന്നിയില്ല ഹരിക്ക്……
ബെന്നി ഒരു ദിവസം ഹരിയോട് പറഞ്ഞു : എടാ… ഞാൻ എറണാകുളം ഭാഗത്തു ഒരു സർവീസ് സെന്റർ ഇടാൻ ഉള്ള പ്ലാനിൽ ആണ്.. എന്റെ കൂടെ കൂടുന്നോ?…
ഹരി : ഇടുക്കി വിട്ട് എറണാകുളം എന്തിനാ?..
ബെന്നി : നിനക്ക് അറിയാലോ, ഞാൻ ഈ ലക്ഷറി വണ്ടികളിൽ ട്രെയിൻഡ് അല്ലെ.. അപ്പോൾ എറണാകുളം അല്ലെ നല്ലത്…
ഹരി ആലോചിച്ച ശേഷം : മ്മ്മ്മ്…. അത് ശരിയാ.. പക്ഷെ ഞാൻ നിങ്ങടെ കൂടെ കൂടി എന്തിയാൻ ആണ്.. എനിക്ക് ഒരു തേങ്ങയും അറിയില്ല..
ബെന്നി : നീ ഒന്ന് കൂടെ നിന്നാൽ മതി…. ബില്ലിങ് പുർച്ചെസിങ് ഒക്കെ നോക്കിയാൽ മതി എന്ന്…
നിർവികാര ഭാവത്തിൽ ഹരി പറഞ്ഞു: ആലോചിക്കാം ബെന്നിയേട്ടാ…
ലീവ് പോയി വന്ന് ആകെ ഡൾ ആയ ഹരിയോട് ബെന്നി ചോദിച്ചിരുന്നു ” നാട്ടിൽ എന്തെങ്കിലും പ്രശ്ങ്ങൾ ഉണ്ടായോ എന്ന് “… ഉണ്ടെന്ന് പറഞ്ഞെങ്കിലും വ്യക്തമായി ഒരു മറുപടി കൊടുത്തില്ല ഹരി.. എത്ര നിർബന്ധിച്ചും………