ജോലി കഴിഞ്ഞ്, റൂമിൽ കയറി വന്ന ബെന്നി…ഹരിയെ കെട്ടിപിടിച്ചു കൊണ്ട് പതിവില്ലാത്ത സന്തോഷത്തോടെ പറഞ്ഞു : എടാ……. ഹരീ……..പാർവതി വിളിച്ചിരുന്നു….
ഹരിക്ക് ശ്വാസം തൊണ്ടയിൽ കുരുങ്ങി കണ്ണ് തുറിച്ച് വാ പൊളിച്ചു നിന്നു……….
ബെന്നി തുടർന്നു : നീ നാട്ടിൽ വച്ച് കണ്ടിരുന്നു അല്ലെ…. എന്നോട് പറഞ്ഞില്ലല്ലോ…… എന്റെ അസുഖത്തിന്റെ കാര്യവും അവളോട് പറഞ്ഞല്ലേ…………….
എല്ലാം കേട്ടും ഹരിക്ക് ഒന്നും മിണ്ടാൻ ആയില്ല…..
അഞ്ജുവിനെ വിളിക്കണം… ചോദിക്കണം……എന്ന് മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും ഹരി വിളിച്ചില്ല…
കുക്കിംഗ് കഴിഞ്ഞ് പുറത്ത് ഇറങ്ങിയ ഹരിയോട് ബെന്നി പറഞ്ഞു: നിന്റെ കൂടെ ഞാനും നിർത്തിയാലോ ഈ പ്രവാസം എന്ന് ആലോചിക്കുകയാ… നീയില്ലാതെ എനിക്കും….. വയ്യടാ…… നീ കൂടെ പോയാൽ ഞാൻ ചിലപ്പോൾ അടിച്ചടിച്ചു തീരും…. മരിക്കാൻ പേടി ആവുന്നടാ ഹരീ..
ഹരി ഉടനെ ബെന്നിയുടെ ബെഡിൽ ഇരുന്ന്, തോളിൽ കൈ വച്ച് പറഞ്ഞു : ഞാൻ ഇത് അങ്ങോട്ട് പറയാൻ വരുകയായിരുന്നു ബെന്നിയേട്ടാ… നിങ്ങൾക്ക് സ്കിൽ ഉണ്ടല്ലോ.. ഒരു സർവീസ് സെന്ററോ അങ്ങിനെ എന്തെങ്കിലും….
നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ….
സുലോചനയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ” ഹലോ “.. എന്ന് അഞ്ചു പറഞ്ഞതും, ഫോൺ കട്ട് ആക്കി ഹരി……..
ഫോൺ പിടിച്ച് കരഞ്ഞു കൊണ്ട് നിക്കുന്ന അഞ്ജുവിനോടും, അമ്മയോട് സംസാരിക്കുന്നത് ഹരി ആണ് എന്ന് മനസ്സിലാക്കി അങ്ങോട്ട് വന്നിരുന്ന രഞ്ജുവിനെയും മാറി മാറി നോക്കി സുലോചന പറഞ്ഞു : എന്നെ നോക്കിയിട്ട് ഒരു കാര്യവും ഇല്ല….. ഞാൻ അവനോട് പറയാനോ, നിർബന്ധിക്കാനോ ഒന്നിനും പോവാൻ പോണില്ല… ആദ്യം നിങ്ങൾ തമ്മിൽ ഒരു തീരുമാനത്തിൽ എത്ത് … എന്നിട്ട് ഞാൻ ശ്രമിക്കാം ഹരിയോട് സംസാരിക്കാൻ..