സുലോചന ഹരിയുടെ കവിളിൽ ഇരു കൈകളും വച്ച് പറഞ്ഞു : തെറ്റിനുള്ള തല്ല് ആയി കൂട്ടിയാൽ മതി…. പിന്നെ….മൂന്ന് ദിവസം ആയില്ലേടാ ഹരീ…. ഇങ്ങനെ…… നീ ഒന്ന് ഉറങ്ങാൻ നോക്ക് ആദ്യം………
കേൾക്കണ്ട താമസം ഹരി സുലോചനയെ കെട്ടിപിടിച്ച് മുഖം തോളിലേക്ക് പൂഴ്ത്തി മുറുക്കെ കെട്ടി പിടിച്ചു……… പൊട്ടി കരഞ്ഞു………………………..
ഉച്ചത്തിൽ ഉള്ള ഹരിയുടെ കരച്ചിൽ കേട്ട്…. അഞ്ജുവും രഞ്ജുവും നിറ കണ്ണുകളോടെ പരസ്പരം നോക്കി.. അതിനു ശേഷം മുന്നോട്ട് വരാൻ തുടങ്ങിയതും… ഗജിനി സിനിമയിൽ… സൂര്യ കാണിക്കുന്ന പോലെ വിരൽ കൊണ്ട് ദൂരെ പോ……മൈരുകളെ…….എന്ന ആംഗ്യം കാണിച്ചു തന്റെ മക്കളോട് സുലോചന…
മടിയിൽ തല വച്ച്, എല്ലാം മറന്ന്, സുലോചന പറഞ്ഞ പോലെ മൂന്ന് ദിവസത്തിന്റെ ഉറക്ക ക്ഷീണം തീർക്കാൻ ഹരി തുടങ്ങിയപ്പോൾ….. അവന്റെ തലമുടിയിൽ തഴുകി കൊണ്ട് സുലോചന ഇളകാതെ ഇരുന്നു. ഒരു കാഴ്ച്ച കാരെ പോലെ അങ്ങോട്ട് നോക്കി അഞ്ജുവും രഞ്ജുവും ഉണ്ടായിരുന്നു അവിടെ തന്നേ…….
പതിയെ ഹരിയുടെ തല സോഫയിൽ വച്ച് രഞ്ജുവിന്റെ മുറിയിലേക്ക് നടന്നു കയറിയ സുലോചനയുടെ പിന്നാലെ തന്നേ യന്ത്രികമായി രണ്ടു പെണ്മക്കളും പിന്തുടർന്നു….
” വാതിൽ അടക്ക് “…. സുലോചന പറഞ്ഞതല്ല… അജ്ഞാപിച്ചതായിരുന്നു അത്…..
വാതിൽ അടഞ്ഞ ശേഷം, ശബ്ദം കുറച്ച് ആണ് പറഞ്ഞത് എങ്കിലും, തന്റെ രണ്ടു മക്കളെ നിന്ന നിൽപ്പിൽ പൊരിക്കാൻ കേൽപ്പുള്ള വാക്കുകൾ ആയിരുന്നു അത്….
വിരൽ ചൂണ്ടി…… ” രണ്ടിനോടും കൂടി ആണ് പറയുന്നത്……. നീയൊക്കെ എന്ത് ചെയ്താലും എനിക്ക് ഇനി പൂടയാണ്……മക്കൾ ആണത്രേ മക്കൾ….. തൂ………………….