സുലോചനക്ക് ഒപ്പം അഞ്ജുവും രഞ്ജുവും ഹരിക്ക് നേരെ തങ്ങളുടെ തല തിരിച്ചു നോക്കി..
ഹരി അൽപം തല കുമ്പിട്ട് കാൽ മുട്ടിൽ കൈകൾ ഊന്നി പറഞ്ഞു :അമ്മേ ഞാൻ നാളെ പോവും……
അമ്മ പറഞ്ഞതാണ് ശരി….. എല്ലാറ്റിനും……. ഞാൻ ആണ് ഉത്തരവാദി……………
ഉള്ളിൽ നുരഞ്ഞു പൊന്തിയ സങ്കടം ഹരിക്ക് ഒളിപ്പിക്കാൻ ആയില്ല.. അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു………..
ഹരി വാക്കുകൾക്ക് ആയി ബുദ്ധി മുട്ടി.. വിക്കി ആണെങ്കിലും പറഞ്ഞു : ലോൺ ഒക്കെ തീർന്ന സ്ഥിതിക്ക്……ഞാൻ നിർത്തി വരാൻ പോവാണ്……. ലോൺ തീർത്തത് അമ്മയുടെ മക്കൾ ആണ്……..അതുകൊണ്ട്…….ഹരിണി…….. എന്റെ കൊച്ച്… അവളെ എനിക്ക് വേണം……..വേറൊന്നും വേണ്ട എനിക്ക്…….
സുലോചന നോക്കിയത് തന്റെ മക്കളുടെ മുഖത്ത് ആയിരുന്നു… മാറി മാറി നോക്കി…. കുട്ടിക്കാലത്ത് ഒരേ കളിപ്പാട്ടത്തിന് വേണ്ടി തല്ലു കൂടുമ്പോൾ, വളർന്നപ്പോൾ ഡ്രെസ്സിനു വേണ്ടി വഴക്ക് കൂടുമ്പോൾ ഉണ്ടായിരുന്ന അതേ മുഖ ഭാവം… കവിളുകൾ വീർത്ത്.. കണ്ണുകൾ നിറഞ്ഞു കവിഞ്ഞു കൊണ്ട്, പല്ലുകൾ കടിച്ച്………. പക്ഷെ കണ്ണുകൾ ഹരിക്ക് നേരെ ആയിരുന്നു……..
സുലോചന എഴുന്നേറ്റ്.. മുന്നോട്ട് നടന്ന് ഹരിക്ക് മുന്നിൽ എത്തി പറഞ്ഞു : നീ ആദ്യം ഒന്ന് എഴുന്നേറ്റെ ഹരീ…
ഹരി തല ഉയർത്തി നോക്കി എങ്കിലും അവിടെ തന്നേ ഇരുന്നു…
സുലോചന ബലത്തിൽ പറഞ്ഞു : എഴുന്നേൽക്കടാ..
ഹരി എഴുന്നേറ്റതും,,, കണ്ണിൽ നിന്നും പൊന്നീച്ച പാറുന്ന കണക്ക് കിട്ടി ഒന്ന് സുലോചനയുടെ കയ്യിൽ നിന്ന്… ചെകിടത്ത്…. അഞ്ജുവും രഞ്ജുവും ഒരു പോലെ ഞെട്ടി തരിച്ച്…. ചാടി എഴുന്നേറ്റു…….