അഞ്ചു കേട്ടത് വിശ്വസിക്കാൻ ആവാതെ, : ഞാനോ… ഞാൻ എന്ത്…
ഹരി : കഴിഞ്ഞ കുറേ കാലം ആയി…….നീ ശരിക്ക് ആലോചിച്ച ശേഷമേ പറയാൻ പാടൂ…. നമ്മൾ എത്ര കാലമായി ഒന്ന് മര്യാദക്ക് സംസാരിച്ചിട്ട്…… നീയും നിന്റെ യാത്രകളും…….. ഞാനും നീയും ഭാര്യ ഭർത്താവ് ആയി സംസാരിച്ചത് എന്നാണ് എന്ന് ഓർമ ഉണ്ടോ. എനിക്കില്ല… നീ ആക്ന്നു പോയപ്പോൾ……ഞാൻ…. ചേച്ചിയോട് അടുക്കുകയായിരുന്നു……..
അഞ്ജുവിന്റെ ശ്വാസ ഗതി കൂടി കൂടി വന്ന്… പൊട്ടി പൊട്ടി കരയുവാൻ തുടങ്ങി……….
ഹരി അഞ്ജുവിനെ കെട്ടിപിടിച് തന്റെ നെഞ്ചിലേക്ക് ചേർക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല… അഞ്ചു കുതറി മാറി.. കയ്യിട്ട് അടിച്ച് ഹരിയെ തല്ലി…
ഹരി വിട്ടില്ല,,, ഹരി അഞ്ജുവിനെ ബലമായി തന്നേ പിടിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിപിടിച്ചു…..
ആ രാത്രി മേപ്പോട്ട് നോക്കി ഹരി കിടന്നു എങ്കിൽ, ഹരിയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി ഹരിയുടെ കോളറിൽ മുറുക്കി പിടിച്ച് ആണ് അഞ്ചു കിടന്നത്…. ഒന്നുറപ്പ് രണ്ടു പെരും ഉറങ്ങിയിട്ടില്ല ആ രാത്രി….
മൂകത….. ശ്മശാന മൂകത……..കുട്ടികളുടെ ശബ്ദം ഒഴിച്ച് ബാക്കി എല്ലാം നിശബ്ദമായിരുന്നു ആ വലിയ വീട്ടിനുള്ളിൽ…ഓൺ ആയി കിടക്കുന്ന ടീവിക്ക് മുന്നിൽ നാല് ആളുകൾ ഉണ്ടെങ്കിൽ കൂടെ, നാല് പേർക്കും അറിയില്ല തങ്ങൾ കാണുന്നതും കേൾക്കുന്നതും എന്താണ് എന്ന്…
നീണ്ടു നിന്ന നിശബ്ദതത മുറിച്ചു കൊണ്ട് ഹരി സുലോചനയെ വിളിച്ചു : അമ്മേ…………………