അഞ്ജുവിന് ശ്വാസം മുട്ടുന്ന പോലെ തോന്നി…. അഞ്ചു കണ്ണ് തുറിച്ചു കൊണ്ട് ചോദിച്ചു : റിലേഷൻ എന്ന് പറഞ്ഞാൽ…
ഹരി പതിയെ വിക്കി പറഞ്ഞു : എനിക്ക് അറിയില്ല…. എന്താണ് എന്ന്…
ഹരിയുടെ കോളറിൽ മുറുക്കെ പിടിച്ച്… അഞ്ചു ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു : ആരാ…. ആരാ…. ഞാൻ സമ്മതിക്കില്ല… എന്റെയാ നീ…. ഞാൻ സമ്മതിക്കില്ല…. നീ പറ… ആരാ അവൾ………
അതിവേഗത്തിൽ. അടിക്കുന്ന ഹൃദയ സ്പന്ദനവും ആയി ഹരി ശ്വാസം വലിച്ചു വിട്ട് പതിയെ പറഞ്ഞു : രെഞ്ചു…. രെഞ്ചു ചേച്ചി……
അഞ്ജുവിന്റെ കരച്ചിൽ ഒരു സ്വിച്ച് ഇട്ട പോലെ നിന്നു…. അഞ്ചു ചാടി എഴുന്നേറ്റ് കിടക്കയിൽ ഇരുന്നു. ഹരിയും പതിയെ എഴുന്നേറ്റ് ഇരുന്നു…
കണ്ണിമ വെട്ടാതെ തന്നേ കൂർപ്പിച്ചു നോക്കി കൊണ്ട് ഇരിക്കുന്ന അഞ്ജുവിന്റെ കണ്ണുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആവാതെ ഹരി മുഖം കുനിച്ചു….
” സത്യം പറ ഹരീ “…. അഞ്ചുവിന്റെ ചോദ്യം വന്നു..
ഹരി പതിയെ പറഞ്ഞു : സത്യമാണ് പറഞ്ഞത്……
ഹരി ഒന്ന് നിർത്തിയ ശേഷം കണ്ണടച്ചു പിടിച്ച്, പിന്നെ മുഖം ഉയർത്തി അഞ്ജുവിന്റെ മുഖത്തേക്ക് തന്നേ നോക്കി… എന്നിട്ട് തന്റെയും രഞ്ജുവിന്റെയും കഥ ചുരുക്കത്തിൽ പറഞ്ഞു…
” നിന്റെ ചേച്ചിടെ കയ്യിൽ അല്ല തെറ്റുള്ളത്… തെറ്റ് എന്റെ ആണ്… തകർന്നു നിന്ന,, മനസും ശരീരവും തളർന്നു നിന്ന നിന്റെ ചേച്ചിയുടെ അവസ്ഥയെ ഞാൻ മുതൽ എടുത്ത എന്റെ കയ്യിൽ ആണ് തെറ്റ്……..
……പക്ഷെ ഒന്നുണ്ട് അഞ്ചൂ….. ഞാൻ സെക്സ് കൊണ്ടുള്ള സുഖത്തിനു മുകളിലേക്ക് കാര്യങ്ങൾ എത്തിച്ചത് നീയാണ്…. ഹരി മുഖത്ത് അടിച്ച പോലെ പറഞ്ഞു…