” എബി…. സിബി…. സിനി…. ഇമ്രാൻ…. ഇടയിൽ ആഷിക്ക്…. അത് കഴിഞ്ഞ് ഇതാ ഇന്ത്യയിലെ പേര് കേട്ട പണക്കാരൻ… ആശിഷ് വർമയും…………ഹരിക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല…..
ഹരി വിറക്കുന്ന ശബ്ദവുമായി ചോദിച്ചു : നീ…. നീ….. ആരാ….. അഞ്ചൂ…….
അഞ്ചു ഹരിയെ മുറുക്കി പിടിച്ചു പറഞ്ഞു : ഞാൻ നിന്റെ അഞ്ചു തന്നേ ആണ് ഹരീ.. അതിൽ ഒരു മാറ്റവും ഇല്ല…….
ഹരി കണ്ണ് തുറന്ന് കറങ്ങുന്ന ഫാനിൽ നോക്കി കിടന്ന് അഞ്ചു പറഞ്ഞ കഥകൾ ഓർത്ത് തല തിരിയുന്ന പോലെ തോന്നി…….
അഞ്ചു : ഹരീ…. ഞാൻ ചതിച്ചു നിന്നെ…. പറ്റിപ്പോയി…….എന്നെ വെറുക്കല്ലേ ടാ…. എനിക്ക് നിന്റെ കൂടെ തന്നേ ജീവിക്കണം… നീയില്ലാതെ എനിക്ക് പറ്റില്ല….
അഞ്ചു വീണ്ടും കരച്ചിൽ തുടങ്ങി……
തന്നേ കെട്ടിപിടിച് കരയുന്നത്, തന്റെ പെണ്ണാണ്, താൻ ഇഷ്ടപ്പെട്ട് കെട്ടിയ പെണ്ണ്…. തന്റെ അഞ്ചു……. അവളുടെ കരച്ചിൽ ഹരിക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല…
ഹരി പതിയെ തന്റെ ഇടത് കൈ കൊണ്ട് അഞ്ജുവിനെ കെട്ടിപിടിച്ചു തന്നിലേക്ക് അമർത്തി…
കുറേ നേരത്തിനു ശേഷം ഹരി പതിയെ പറഞ്ഞു : എനിക്ക്… എനിക്ക്… ഒരു കാര്യം പറയാൻ ഉണ്ട്…
അഞ്ചു പതിയെ മൂളി…. മ്മ്മ്മ്മ്….
ഹരി : നീ മാത്രം അല്ല… ഞാനും…. ഞാനും നിന്നെ ചതിച്ചു……….
അഞ്ചു തല ഉയർത്തി ഹരിയെ നോക്കി… അഞ്ചു മനസ്സിൽ പ്രാർത്ഥിച്ചു…. ഈശ്വരാ… ഒരു പെണ്ണ് അവരുതേ……
ഹരി : എനിക്ക്… എനിക്ക് ഒരു റിലേഷൻ ഉണ്ട്…