മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Posted by

അഞ്ചു പതിയെ : വേണ്ട ഹരീ.. ഹരി ആരുടെയും മുന്നിൽ നാണം കെടുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല… ഹരി മാത്രം അല്ലല്ലോ… ഞാനും ചേർന്നല്ലേ….ഞാൻ പറഞ്ഞോണ്ട്… ഞാൻ മാപ്പ് പറയാം…

ഹരി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് : ഇനി എന്താടീ ഞാൻ നാണം കെടാൻ ഉള്ളത്. ഏതോ ഒരുത്തന്റെ മടിയിൽ കയറി ഇരുന്ന്, എന്റെ ഭാര്യ ഉമ്മ വക്കുന്നത് കണ്ട … ഏതോ ഒരുത്തൻ നിന്റെ ഭാര്യക്ക് ഇതൊക്കെ ആണ് പരിപാടി, സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് കേട്ട എനിക്ക് ഇനി എന്താ നാണം കെടാൻ ഉള്ളത്……..

സങ്കടം കൊണ്ട് ഹരിയുടെ കണ്ടം ഇടറി… വാക്കുകൾ മുറിഞ്ഞു…

ഹരി തുടർന്നു : മാസങ്ങൾ ആയി ഈ നാണക്കേട് മനസ്സിൽ കൊണ്ട് നടക്കുന്ന എന്റെ വേദന നിന്നെ ഞാൻ എങ്ങിനെ ആണ് പറഞ്ഞു മനസ്സിലാക്കേണ്ടത്… നീ ഒന്ന് ആലോചിച്ചു നോക്ക്…….

അഞ്ചു കരഞ്ഞു കൊണ്ട് ഒന്നും പറയാൻ ആവാതെ മുഖം പൂഴ്ത്തി ഹരിയുടെ നെഞ്ചിൽ..

ഹരി : എന്ത്… എങ്ങിനെ… നമ്മൾ.. മുന്നോട്ട്… എനിക്ക് ഒന്നും അറിയില്ല അഞ്ചൂ……

അഞ്ചു ഉടനെ മുഖം അൽപം പൊക്കി ഹരിയുടെ വാ കൈ കൊണ്ട് പൊത്തി പറഞ്ഞു : അങ്ങിനെ ഒന്നും പറയല്ലേ ഹരീ… പറ്റിപ്പോയി.. അല്ല അറിഞ്ഞു കൊണ്ട് തന്നെ ആയിരുന്നു… പണവും പ്രശസ്തിയും മുന്നിൽ കണ്ടപ്പോൾ.. ഞാൻ….

ഹരി കുറച്ചു നേരം ഒന്നും പറഞ്ഞില്ല..

പിന്നെ പറഞ്ഞു : ആദ്യം എനിക്ക് എല്ലാം അറിയണം.. ഒന്നിൽ തുടങ്ങി എല്ലാം……

വിക്കി വിക്കി ആണെങ്കിലും അഞ്ചു പറഞ്ഞു കൊണ്ടിരിക്കുന്ന കഥകൾ കേട്ട് ഹരി ഞെട്ടി തരിച്ചു കിടന്നു..

Leave a Reply

Your email address will not be published. Required fields are marked *