രഞ്ജുവും ഹരിയും ഒരേ പോലെ ഞെട്ടി..
ശബ്ദം താഴ്ത്തി ആണെങ്കിലും ദേഷ്യത്തോടെ സുലോചന തുടർന്നു : എനിക്ക് അറിയില്ല…. ഇവിടെ ഈ വീട്ടിൽ എന്തൊക്കെയാ നടക്കുന്നത് എന്ന്… അറിഞ്ഞും കേട്ടും മിണ്ടാതെ.. ഇങ്ങനെ പിടിച്ച് ഇരുന്നു മടുത്തു….
സുലോചന ഹരിയെ നോക്കി : ഹരീ….. ഇതിനൊരു പരിഹാരം, എന്ത് തന്നേ ആയാലും നീ ഉണ്ടാക്കിയെ പറ്റൂ. നിന്നെ കൊണ്ടേ സാധിക്കൂ… നീ ഒരാൾ ആണ് അവളെ ഇങ്ങനെ കയർ ഊരി വിട്ടത്…..
ഇത്രയും പറഞ് സുലോചന തന്റെ മുറിയിലേക്ക് പോയി…..
രെഞ്ചു ഹരിയെ നോക്കി എങ്കിലും, ഒന്നും മിണ്ടാൻ ആവാതെ തല കുനിച്ചു ഇരിക്കാനെ ഹരിക്കും കഴിഞ്ഞുള്ളൂ…
കുറേ നേരത്തേ ഇരിപ്പിന് ശേഷം ഹരി തന്റെ മുറിയിലേക്ക് നടന്നു………….
ബെഡിൽ കമിഴ്ന്നു കിടക്കുന്ന അഞ്ജുവിന്റെ അരികിൽ ആയി തന്നെ ഹരിയും കിടന്നു…….
ഹരി തന്റെ അടുത്ത് ഉണ്ട് എന്ന് അറിഞ്ഞ അഞ്ചു, പതിയെ തേങ്ങാൻ തുടങ്ങി….
ഹരി പറഞ്ഞു : എല്ലാം എന്റെ തെറ്റാണ് അഞ്ചൂ….
അഞ്ചു ഉടനെ തിരിഞ്ഞ്, ഹരിയുടെ നെഞ്ചിൽ തന്റെ മുഖം പൂഴ്ത്തി ഹരിയെ നോക്കാൻ ആവാതെ കിടന്നു……
ഹരിക്ക് കൂടുതൽ എന്ത് പറയണം എന്നറിയാതെ ഒന്ന് നിർത്തി….
കുറച്ചു നേരത്തിനു ശേഷം ഹരി തുടർന്നു : ബെന്നി ചേട്ടൻ…. പാവം… അയാളെ…….
അഞ്ചു പതിയെ മുഖം ഉയർത്തി കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു : എന്താ… എന്താ ഉണ്ടായത്…
ഹരി കാര്യം പറഞ്ഞു അഞ്ജുവിനോട്…കൂടെ പറഞ്ഞു : നമ്മൾ ഇല്ലെങ്കിലും ഒരുപക്ഷെ ഇത് സംഭവിച്ചേനെ.. പക്ഷെ അതിന് ആക്കം കൂട്ടിയത് ഞാൻ ആണ്…. അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റില്ല എനിക്ക്.. എല്ലാം പറയണം.. ആ കാൽ പിടിച്ച് മാപ്പ് പറയണം.. നാണം കേട്ടാലും കുഴപ്പമില്ല…