ഹരി ഫോൺ വച്ചതും, അഞ്ചു ചോദിച്ചു : ബെന്നി ചേട്ടന് എന്താ?…
ഹരി ഒന്ന് കൂർപ്പിച്ചു നോക്കി എങ്കിലും ഒന്നും പറഞ്ഞില്ല….
തന്നേ കടന്ന് പോവാൻ തുടങ്ങുന്ന ഹരിയുടെ കയ്യി കടന്ന് പിടിച്ചു കൊണ്ട് കേണപേക്ഷിച്ച് അഞ്ചു പറഞ്ഞു : ഹരീ….. പ്ലീസ് ടാ…. ഒന്ന് സംസാരിക്ക് എന്നോട്…… ഇങ്ങനെ.. ഇങ്ങനെ മിണ്ടാതെ…. എന്നെ കൊണ്ട് പറ്റില്ല…..
ഹരി ഒന്ന് ആലോചിച്ച ശേഷം, ഉള്ളിലെ ദേഷ്യം അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു : അഞ്ചൂ… ഞാൻ എന്താ നിന്നോട് സംസാരിക്കേണ്ടത്… ചോദ്യങ്ങൾ ആണ് ഉള്ളത്… പക്ഷെ അത്…. ഇപ്പോൾ എനിക്ക് എന്റെ മോൾ ആണ് വലുത്… വേറൊന്നും സംസാരിക്കാൻ താല്പര്യം ഇല്ല…….
ഹരിയെ വട്ടം ഇട്ട് കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് അഞ്ചു പറഞ്ഞു : പ്ലീസ് ഹരീ…. ഇങ്ങനെ മിണ്ടാതെ എനിക്ക് പറ്റില്ലടാ…
ഹരി അഞ്ജുവിന്റെ ഷോൾഡറിൽ പിടിച്ച് അൽപം മുന്നോട്ട് നിർത്തി ചോദിച്ചു : ആരാ എബി… ആരാ സിബി… ഇനിയും ആരെങ്കിലും ഉണ്ടോ അതേ പോലെ…
അഞ്ജുവിന്റെ മുഖം കുനിഞ്ഞു.. ഉത്തരം ഉണ്ടായിരുന്നില്ല അഞ്ജുവിന്..
ഹരി അഞ്ജുവിനെ മാറ്റി നിർത്തി…റൂം വിട്ട് പുറത്തിറങ്ങി……..
അഞ്ചു റൂമിൽ നിന്നും പുറത്തിറങ്ങിയില്ല പിന്നെ…….. പേടി കൊണ്ട് ഇടക്കിടക്ക് സുലോചന വന്ന് തന്റെ മകളെ നോക്കി തിരിച്ചു പോയി….
……………………………………………………………
ഹരിണി ഓകെ ആണ് എന്ന് അറിഞ്ഞ ശേഷവും, എപ്പോൾ വേണമെങ്കിലും പൊട്ടി തെറിക്കാവുന്ന അഗ്നി പർവതത്തെ പോലെ, ദേഷ്യവും സങ്കടവും കടിച്ചു പിടിച്ചു നിന്ന ഹരിയുടെ മുഖം കണ്ട്….സുലോചന കാര്യം ചോദിച്ചു ഇന്നലെ………….