ഇത്രയും ദിവസങ്ങൾ കൊണ്ട്, കുടുംബത്തിലെ അംഗം ആയി കണ്ട… അഗം ആയി മാറി കഴിഞ്ഞിരുന്ന,, സിനിയോട്,,,, സുലോചന മുഖമടച്ചു പറഞ്ഞു: സിനി വീട്ടിൽ കയറണം എന്നില്ല… തിരിച്ചു പൊയ്ക്കോളൂ…. രാവിലെ ആയില്ലേ…. പോവാൻ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവില്ലല്ലോ….
ഇത്രയും ദിവസങ്ങൾ കൊണ്ട്, തന്റെ കൂടെ വീട്, വീട്ടുകാർ എന്ന് മനസ്സിൽ ഉറച്ചു വിശ്വസിച്ചിരുന്ന സിനി, വേദനയോടെ അഞ്ജുവിനെ തനിച്ചാക്കി ആ വീട്ടിൽ നിന്നും ഇറങ്ങി…
കാറിൽ വന്നിറങ്ങി, ഹരിണിയെ പൊക്കി എടുത്ത് കൊണ്ട് വരുന്ന ഹരിയുടെ അടുത്തേക്ക്, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അഞ്ചു ഓടി അടുത്തു.
യാതൊരു മൈൻഡും കൊടുക്കാതെ ഹരി വീട്ടിൽ കയറി ഹരിണിയെ സുലോചനയുടെ മുറിക്ക് അകത്തേക്ക് ആണ് കൊണ്ട് പോയത്..
അമ്മ ഒന്നും മിണ്ടുന്നില്ല, ചേച്ചിയുടെ മുഖത്ത് ആണെങ്കിൽ ദേഷ്യം, ഹരി മൈൻഡ് കൂടെ ചെയ്യാതെ നടന്നു പോയപ്പോൾ, അഞ്ചു തകർന്നു പോയി……
” അമ്മേ… ” ഹരിണിയുടെ വിളി ധാരാളം ആയിരുന്നു. ഹരിണിയുടെ അടുത്ത് പോയി കിടന്ന് പൊട്ടി കരഞ്ഞു അഞ്ചു. ഹരി ഒന്നും പറയാതെ മുറി വിട്ട് ഇറങ്ങി.. ഹരിണി ഉറങ്ങുന്നത് വരെ അഞ്ചു അടുത്ത് തന്നേ കിടന്നു…
ഓരോ സ്റ്റെപ് വച്ച് കോണി പടികൾ കയറുമ്പോൾ, ജിമ്മിൽ ലെഗ് വർക്ക് ഔട്ട് ചെയ്ത ദിവസത്തിനേക്കാൾ ബുദ്ധിമുട്ടി അഞ്ചു……
വാതിൽ തുറന്നപ്പോൾ അഞ്ചു കണ്ടത് കുളി കഴിഞ്ഞ് ഡ്രസ്സ് ഇടുന്നതിനൊപ്പം ഫോണിൽ സംസാരിക്കുന്ന ഹരിയെ ആണ്…..
” ബെന്നിയേട്ടാ…….കാല് പിടിക്കാം ഞാൻ.. ഞാൻ ഇല്ല എന്ന് വച്ച്, തൊട്ടു പോവരുത്…………. ഉറപ്പല്ലേ…….. പിന്നെ മരുന്നിന്റെ കാര്യം മറക്കരുത്….. ഞാൻ മറ്റന്നാൾ അങ്ങോട്ട് എത്തും “……..