സിനി അഞ്ജുവിനോട് വ്യകതമായി കാര്യങ്ങൾ പറഞ്ഞ ശേഷം പറഞ്ഞു: ഹരി രാവിലെ എത്തിയിട്ടുണ്ട്. അവളുടെ കൂടെ തന്നേ ഉണ്ട്.. നീ ഹരിയെ വിളിക്ക്, അപ്പോഴേക്കും ബാക്കി കാര്യങ്ങൾ ഞാൻ നോക്കാം…
അഞ്ചു ഉടനെ ഹരിക്ക് ഫോൺ വിളിച്ചു..
ഹരി : പറ…
അഞ്ചു : മോൾക്ക്, മോൾക്ക് എങ്ങിനെ ഉണ്ട്…
ഹരി : കുഴപ്പം ഇല്ല.. ഇപ്പോൾ ഉറങ്ങാണ്..
അഞ്ചുവിന് ഹരി പറഞ്ഞത് കേട്ട് സമാധാനം ആയി.. പക്ഷെ ഹരിയുടെ ശബ്ദം,, അത്,, താൻ അറിയുന്ന ഹരിയുടേതല്ല.. ഇന്ന് വരെ കൾക്കാത്ത ഒരു കനമുണ്ടായിരുന്നു ശബ്ദത്തിന്..
അഞ്ചു: നീ എപ്പോഴാ വന്നത്..
ഹരി : അമ്മ അടുത്തില്ല, വിളിച്ചാൽ പോലും കിട്ടുന്നില്ല.. അച്ഛന് വന്നല്ലേ പറ്റൂ…………….
ആ ഡയലോഗിൽ അഞ്ചു തിരിച്ചറിഞ്ഞു, ഹരിക്ക് തന്നോട് ഉള്ള ശബ്ദ വ്യത്യാസം എന്താണ് എന്ന്…….
അപ്പോഴേക്കും സിനി അഞ്ജുവിന്റെ കയ്യിൽ നിന്നും വാങ്ങി പറഞ്ഞു: ഹരീ ഞാനാ.. ഫ്ലൈറ്റ് ഒന്നും കാണിക്കുന്നില്ല. നാളെ മോർണിംഗ് ഉളളൂ…..
ഹരി ഒരു ” ഓകെ ” മാത്രം പറഞ് ഫോൺ കട്ട് ചെയ്ത് മാറ്റി വച്ച്, ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന തന്റെ മോളുടെ നെറ്റിയിൽ പതിയെ തഴുകി…
സിനി ഫോൺ കയ്യിൽ പിടിച്ച് അഞ്ജുവിനെ നോക്കി..
അഞ്ചു : എന്താ കട്ട് ആയോ?..
സിനി : ആയത് അല്ല,, ആക്കിയത് ആണ്… ഹരി നല്ല ദേഷ്യത്തിൽ ആണ് അഞ്ചൂ……..
അഞ്ചു : നമുക്ക് എങ്ങനേലും പോവാൻ നോക്കാം സിനി.. മോളുടെ കാര്യം.. പിന്നെ ഹരി.. ഞാൻ ഇന്നുവരെ അവൻ, ഇങ്ങനെ കേട്ടിട്ടില്ല.. എനിക്ക് പേടി ആവുന്നു……
സിനിക്ക് അറിയാം, ഹരി,,,,,,, അവൻ ആണ് എല്ലാം അഞ്ജുവിന്. അവന്റെ മേലെ ഒരു ആശിഷ് വർമയും ഇല്ല അഞ്ജുവിന് എന്ന്………