ഹരി രഞ്ജുവിനോട് പറഞ്ഞു : ചേച്ചി പ്ലീസ്, അവരെ പറഞ്ഞു വിടാൻ നോക്ക്. ഞാൻ എന്താ പറയുക, ചെയ്യുക എനിക്ക് ഒരു പിടിയും ഇല്ല..
രെഞ്ചു ഒന്ന് ആലോചിച്ച ശേഷം പതിയെ പുറത്തിറങ്ങി..
അഞ്ജുവിനെ നോക്കി രെഞ്ചു പറഞ്ഞു : അനു, നീ വീട്ടിൽ പോവാൻ നോക്ക്. ഹരിക്ക് ആകെ പിടി വിട്ടിരിക്കാണ്.. ഇവിടെ ഒരു സീൻ ഉണ്ടാക്കിക്കല്ലേ.. പ്ലീസ്..
സിനി എഴുന്നേറ്റ് : എന്താ കാര്യം എന്ന് പറഞ്ഞൂടെ രെഞ്ചു.. ഈ രാത്രി എത്ര കഷ്ടപ്പെട്ട് ആണ് ഇങ്ങോട്ട് എത്തിയത് എന്നറിയുമോ..
രെഞ്ചു സിനിയെ തുറിച്ചു നോക്കിയ ശേഷം : കൂടുതൽ എനിക്കറിയില്ല……. ഫൈസലോ അങ്ങിനെ എന്തോ പേരാണ് പറഞ്ഞത് ഹരീ….. നിങ്ങളെ കുറിച്ച് അയാൾ എന്തൊക്കെയോ ഹരിയോട് പറഞ്ഞിട്ടുണ്ട്. പിന്നെ എന്തോ ഫോട്ടോസും……
സിനിയും അഞ്ജുവും ഞെട്ടി തരിച്ച് മുഖത്തോട് മുഖം നോക്കി……
രെഞ്ചു : എന്തെങ്കിലും ഉണ്ടെങ്കിൽ വീട്ടിൽ വച്ച് മതി. നാളെ രാവിലെ ഡിസ്ചാർജ് ആണ്.. ബാക്കി വീട്ടിൽ വച്ച് മതി..
രെഞ്ചു തിരിച്ചു നടന്നു റൂമിലേക്ക്…
അഞ്ചു സപ്പോർട്ടിനായി, ഇനിയെന്ത് ചെയ്യും എന്നറിയാൻ ആയി സിനിയെ നോക്കി..
കാര്യങ്ങൾ കൈ വിട്ട് പോയി കഴിഞ്ഞിരിക്കുന്നു എന്ന് സിനിക്കും ബോധ്യം ആയി….
സിനി ആലോചിച്ച ശേഷം പറഞ്ഞു : മോൾക്ക് ഓകെ അല്ലെ… രെഞ്ചു പറഞ്ഞ പോലെ നമുക്ക് വീട്ടിൽ പോവാം അഞ്ചു. എന്തെങ്കിലും വഴി ആലോചിക്കാം നമുക്ക്…
സിനി നിർബന്ധിച്ച് അഞ്ജുവിനെ അവിടെ നിന്നും വീട്ടിലേക്ക് കൊണ്ട് പോയി. വീട്ടിൽ സുലോചനയിൽ നിന്നും കിട്ടിയ പ്രതികരണവും മറിച്ചായിരുന്നില്ല.