മോളുടെ അടുത്തേക്ക് നിറഞ്ഞ കണ്ണുകളോടെ അടുത്ത അഞ്ജുവിനോട് ഹരി പറഞ്ഞു : ഉണർത്തരുത്. കുറേ നേരത്തിനു ശേഷം ആണ്, പാവം ഉറങ്ങിയത്….
ഇത്രയും പറഞ് ഹരി റൂമിൽ നിന്നും പുറത്തിറങ്ങി, പുറത്തുള്ള ചെയറിൽ പോയി ഇരുന്നു.. പിന്നാലെ തന്നേ രഞ്ജുവും ഇറങ്ങി ഹരിയുടെ അടുത്ത് ഇരുന്നു..
നിറഞ്ഞ കണ്ണുമായി അഞ്ജുവും കൂടെ സിനിയും പുറത്തിറങ്ങി വരുന്നത് കണ്ട, ഹരി ഒന്നും മിണ്ടാതെ എഴുന്നേറ്റ് തിരികെ റൂമിലേക്ക് കയറാൻ തുടങ്ങുമ്പോൾ സിനി പറഞ്ഞു : ഹരീ.. ഞാൻ സിനി. നമ്മൾ ഫോണിൽ..
പൂർത്തിയാക്കാൻ ഹരി സമ്മതിച്ചില്ല, ഹരി ഇടയിൽ കയറി ചോദിച്ചു : അതിന്………
ഹരിയുടെ ക്രൂരമായ നോട്ടവും, ഉച്ചത്തിൽ ഉള്ള അലർച്ചയും….സിനി നിന്ന നിൽപ്പിൽ ഉരുകി ഒലിച്ചു ഇല്ലാതായി എന്ന് തന്നേ പറയാം..
ഹരി കൂടുതൽ പറയാൻ വന്നപ്പോഴേക്കും രെഞ്ചു തടഞ്ഞു പറഞ്ഞു : ഹരീ.. ഇത് ഹോസ്പിറ്റൽ ആണ്.. പ്ലീസ്…
ഹരിയുടെ അവസാന ഡയലോഗ് അത് തന്നേ മതിയായിരുന്നു അഞ്ജുവിന്, അതിനെ പുറമെ തന്നേ ക്രൂരമായി, നിറഞ്ഞ കണ്ണുമായി നോക്കിയ ഹരിയുടെ മുഖം കണ്ട്, അഞ്ചുവിന് തല കറങ്ങി വീഴാൻ പോകുന്ന പോലെ തോന്നി..
സിനി വേഗം പിടിച്ച് ചെയറിൽ ഇരുത്തി അഞ്ജുവിനെ. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഹരി റൂമിലേക്ക് കയറി. പിന്നാലെ വാല് പോലെ രഞ്ജുവും.
പേടിച്ചരണ്ട മുഖവും, ഒലിച്ചിറങ്ങുന്ന കണ്ണുകളുമായി തന്നേ ഭയത്തോടെ സഹയത്തിനായി നോക്കുന്ന അഞ്ജുവിനെ എങ്ങിനെ സമാധാനിപ്പിക്കും എന്നറിയാതെ സിനി കുഴങ്ങി..
സിനിക്ക് പന്തികേട് തോന്നി……, അഞ്ചു, ഔട്ട് ഓഫ് റീച്ച് ആയതിന്റെ മാത്രം പ്രശ്നം അല്ല ഇപ്പോൾ താൻ കാണുന്നത് എന്ന്…….