ബംബർ ലോട്ടറി അടിച്ച സന്തോഷത്തോടെ അഞ്ജുവിനെ നോക്കി ആരും കാണാതെ കണ്ണിറുക്കി സിനി……………..
……………………………………………………………..
നാളെ തിരിച്ച് മുംബൈക്ക്, ആശിഷ് തിരിച്ചു പോകുന്നത് വരെ ആശിഷിന്റെ സ്യൂട്ടിൽ അവന്റെ ഒപ്പം. അതിനു ശേഷം, ഒരു വേൾഡ് ടൂർ………. അവന്റെ കൂടെ…….
സിനിയുടെയും അഞ്ജുവിന്റെയും പ്ലാനുകൾ തകിടം മറിച്ചു കൊണ്ട് ആണ് ഹരിണിയുടെ അപകട വാർത്ത വരുന്നത്….
……………………………………………………………..
അഞ്ചു വീണ്ടും വീണ്ടും ഹരിക്ക് ഫോൺ വിളിച്ചു, പക്ഷെ ഹരി എടുത്തില്ല ഫോൺ…
പലപ്പോഴും, പലരോടും പറഞ്ഞിട്ടുള്ള തന്ത്രം, ഭർത്താവുമായി പിണങ്ങി നിൽക്കുക ആണ് അഞ്ചു എന്നാണ്. ഇതേ തന്ത്രം തന്നേ ആണ് സിനി ആശിഷിന്റെ മുന്നിലും പറഞ്ഞത്. കാരണം, നാട്ടിൽ എത്താൻ എന്തെങ്കിലും ഹെൽപ് ചെയ്യാമോ എന്നറിയാൻ വേണ്ടി സിനി എത്തിയത് ആശിഷിന്റെ മുന്നിൽ ആണ്..
ആശിഷ് വർമ്മയുടെ പ്രൈവറ്റ് ചാർട്ടഡ് ഫ്ലൈറ്റ് അഞ്ജുവിന് വേണ്ടി പറന്നുയർന്നു ആ രാത്രി അഞ്ജുവിന് വേണ്ടി…
……………………………………………………………..
രാവിലെ മൂന്ന് മണിയോടെ അഞ്ചു ഹോസ്പിറ്റലിൽ എത്തി. റൂമിൽ തന്റെ ചേച്ചിയും ഉണ്ടായിരുന്നു ഹരിക്ക് ഒപ്പം..
ഹരിയുടെ മുഖം നിർവികാരം ആയിരുന്നു…. ഒരു പരിജയം പോലും ഇല്ലാത്ത ആളെ കാണുന്ന പോലെ…… രഞ്ജുവിന്റെ മുഖത്ത് ഉണ്ടായിരുന്നത് ദേഷ്യവും……