മാറി മറിഞ്ഞ ജീവിതം 5
Mari Marinja Jeevitham Part 5 | Author : Sreeraj
[ Previous Part ] [ www.kkstories.com ]
ക്രൂസ് ഷിപ് തിരികെ തീരത്ത് അടുത്തപ്പോൾ മാത്രം ആണ് അഞ്ജുവിന് ഫോൺ തിരിച്ച് കിട്ടിയത്…
ഫോൺ ഓൺ ചെയ്തതും, തുരു തുരാ മെസ്സേജുകളും, ഒരുപാട് ഒരുപാട് മിസ്സ് കാൾ അലെർട്ടുകളും.. അമ്മ,,, ഹരീ,, ചേച്ചി…
സിനി അഞ്ജുവിനോട് ചോദിച്ചു : നീ പറഞ്ഞിരുന്നില്ലേ വീട്ടിൽ. ഞാൻ പറയാൻ പറഞ്ഞതല്ലേ, രണ്ടു ദിവസം നെറ്റ്വർക്ക് ഉണ്ടാവില്ല എന്ന് പറയാൻ.
അഞ്ചു അശ്ചര്യത്തോടെ: ഞാൻ പറഞ്ഞതാണല്ലോ…
” നീ ഇത് എവിടാ മോളെ… ഇന്നലെ മുതൽ വിളിക്കുന്നതാ നിന്നെ “… ഫോണിൽ സുലോചനയുടെ പരിഭ്രാന്തമായുള്ള ശബ്ദം കേട്ട് അഞ്ജുവിന് എന്തോ പ്രശ്നം ഉള്ളത് പോലെ തോന്നി…
” പറഞ്ഞിരുന്നതല്ലേ അമ്മേ…. നെറ്റ്വർക്ക് ഉണ്ടായിരുന്നില്ല അമ്മേ..”….സുലോചനയുടെ ശബ്ദത്തിൽ പരിഭ്രാന്തി മനസ്സിലാക്കിയ അഞ്ചു ഉടനെ മറുപടി പറഞ്ഞു.
കാര്യം കേട്ടതും അഞ്ജുവിന്റെ മുഖ ഭാവം മാറി, കരച്ചിലിന്റെ വക്കത്ത് എത്തി…….
” എനിക്ക്…. എനിക്ക് വീട്ടിൽ പോണം… “.. അഞ്ജുവിന്റെ കരഞ്ഞു കൊണ്ടുള്ള അപേക്ഷ ആയിരുന്നു അത് സിനിയോട്…
സിനി അഞ്ജുവിനെ ചേർത്ത് പിടിച്ച് : എന്ത് പറ്റിയെടി…
അഞ്ചു വിറച്ചു കൊണ്ട് : ഹരിണിക്ക്… എന്തോ പറ്റി എന്ന്……
അഞ്ജുവിനെ സമാധാനിപ്പിക്കാൻ നോക്കി എങ്കിലും സിനിക്ക് സാധിക്കുമായിരുന്നില്ല..
സിനി ആദ്യം സുലോചനയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു..
പാല് വാങ്ങി വരുമ്പോൾ കൈ വിട്ട് ഓടിയ ഹരിണിയെ ബൈക്ക് തട്ടി.. അധികം സീരിയസ് അല്ലെങ്കിലും പൊട്ടൽ ഉണ്ട് കയ്യിലെ എല്ലിന്……