എന്റമ്മേ രാവിലെ കുറ്റം പറഞ്ഞോണ്ടിരിക്കാതെ എന്തെങ്കിലും തിന്നാൻ എടുത്തു വെയ്ക്കു 10 മിനിറ്റ് കൊണ്ടു ഞാൻ റെഡിയാവും
എല്ലാം റെഡിയാ നിന്റപ്പനാ ഇന്ന് അടുക്കളയിൽ നേരം വെളുക്കും മുൻപേ പോയി കോഴി മേടിച്ചു കൊണ്ടു വന്നു കറി വെച്ചു ഗോതമ്പു പൊടിയുടെ പുട്ട് ഉണ്ടാക്കി കുഞ്ഞിക്കു കൊടുക്കാൻ എന്നിട്ടിപ്പോ പാല് വാങ്ങാൻ പോയേക്കുവാ
ഹൊ ഇന്ന് വായ്ക്കു രുചിയായി എന്തെങ്കിലും തിന്നാം
പ്ഫാ നാറി എന്നും വന്നുമൂക്ക് മുട്ടെ തിന്നുന്നതല്ലാതെ ഒരു തവണ എങ്കിലും ഞാൻ ഉണ്ടാക്കുന്നത് നല്ലതാണ് ന്നു പറഞ്ഞിട്ടുണ്ടോ നീയും നിന്റപ്പനും
അതിനു ഒരവസരം തരണ്ടേ എന്നാലല്ലേ പറയു
ഞങ്ങളുടെ തല്ലു പിടുത്തം കേട്ടു കൊണ്ടു അകത്തേക്ക് വന്ന മാമി ചോദിച്ചു
എന്താ രാവിലെ അമ്മയും മോനും കൂടി ഒരു ഉടക്ക്
ഓ ഒന്നുമില്ലേ
അമ്മ മുഖം വെട്ടിച്ചു പുറത്തേക്കു പോയി
ഞാൻ എഴുനേറ്റ് ബാത്‌റൂമിലേക്കും
ടാ എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട് മാമി പുറകിൽ നിന്നു വിളിച്ചു പറഞ്ഞു
ചോദ്യമെല്ലാം ഇനി കുളി കഴിഞ്ഞു ഞാൻ ബാത്‌റൂമിൽ കയറി കതകടച്ചു
ഞാൻ കുളി കഴിഞ്ഞു പുറത്ത് വരുമ്പോ കാണുന്നത് വിറളി വെളുത്ത മുഖവുമായി ഫോണും കയ്യിൽ പിടിച്ചിരിക്കുന്ന മാമിയെ ആണു
എന്താ കുഞ്ഞാമി എന്ത് പറ്റി എന്താ ചോദിക്കാനുള്ളെ
അത്….അതു പിന്നെ..,
പറ എനിക്ക് കടയിൽ പോണം ഇപ്പൊ തന്നെ വൈകി
അതു പിന്നെ പറയാം നീ കടയിൽ പോവാൻ നോക്ക്
ശരി അവരെ ഗൗനിക്കാതെ അവിടെ നിന്നു തന്നെ ഡ്രസ്സ് മാറി
മാമി തല കുനിച്ചു ഇരിക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല