ആ ക്ലാസ്സിലെ ഒരുത്തനായിരുന്നു സച്ചിൻ ഒരാഴ്ച്ച ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനേ വളച്ചത്.
കൊടുക്കുമ്പോ അവനുംകൂടേ ചേർത്ത് കൊടുക്കാം എന്നുള്ള മൈൻഡ് ആയിരുന്നു ഞങ്ങൾക്ക്….എന്തിനാണെന്ന് ചോദിച്ചാൽ ഒരു സുഖം…
എന്നാൽ ഞങളെക്കാൾ ആവേഷമായിരുന്നു കാണാൻ വന്നു നിന്നവർക്ക്… കോളേജ് ഫെസ്റ്റിവലിന് പോലും അത്രയും പിള്ളേർ വരുമോ എന്ന് പോലും തോന്നിപോകും. അത്രയും കൂട്ടം സ്റ്റുഡന്റസ് ഉണ്ടായിരുന്നു അവിടേ.
കാണികളെല്ലാം രണ്ടു ഡിപ്പാർട്മെന്റിന്റെ പേരും പറഞ്ഞു തല്ലാനുള്ള മൂഡ് ഉണ്ടാക്കികൊണ്ടേ ഇരുന്നു…. എന്നാൽ എനിക്കൊറപ്പായിരുന്നു അപ്പോൾ അവിടേ ഒരു തല്ലുണ്ടായാൽ അത് വലിയൊരു പ്രശ്നമായി തീരും എന്നുള്ള കാര്യം
കൂട്ടത്തിൽ കുറച്ചു പക്വത ഉള്ളത് എനിക്കായതിനാൽ ഞാൻ ഞങ്ങളുടെ ഡിപ്പാർട്മെന്റിനേ പ്രതിനിതീകരിച്ചു കൊണ്ട് അടിയിൽ ഒരു ചെറിയ ഇളവ് വരുത്താൻ വേണ്ടി അവരുടെ അടുത്തേക്ക് പോയി
അത്രയും നേരം അർപ്പു വിളിച്ച കാണികളെല്ലാം ഞാൻ എന്താണ് ചെയ്യാൻ പോകുന്നേ എന്ന് കാണുവാൻ വേണ്ടി നിശബ്ദരായി….
ഒരു തരം വല്ലാത്തൊരു നിശബ്ദതയായിരുന്നു അത്…
“നിങ്ങളുടെ ക്ലാസ്സിലേ ഒരുത്തൻ ഞങ്ങൾക്ക് വേണ്ട പെട്ട ഒരു കുട്ടിയേ അനാവശ്യമായി പല ഭാഗത്തും തൊടാൻ നോക്കി…ഞങ്ങൾക്ക് അവനേ മാത്രം തന്നാൽ മതി… ഞങ്ങൾ പോലും അവനേ ഒന്നും ചെയ്യില്ല ആ പെൺകുട്ടി കരണം നോക്കി ഒന്ന് പൊട്ടിക്കും അതും വാങ്ങി അവൻ മിണ്ടാതെ പോയാൽ ഈ പ്രശ്നം ഇപ്പോൾ ഇവിടേ അവസാനിക്കും….”
ഞാൻ അവരുടെ കൂട്ടത്തിലേ മെയിൻ ആണെന്ന് തോന്നിക്കുന്ന ഒരുത്തനോട് വളരേ വിനീതമായി സംസാരിച്ചു….