രാഹുൽ:-“നീ എന്താ എന്നോട് പറയാതെ പോയേ…എനിക്ക് നിന്നേ കാണണം..”
രാഹുൽ അതിൽ എഴുതിയത് കുറച്ചുറക്കെ വായിച്ചു കേൾപ്പിച്ചു…
“നീ എപ്പഴാടാ ഇവളേ വളച്ചത്…”
ശേഷം അവൻ ഇരുന്ന ഇരുപ്പിൽനിന്നും എണീച്ചുകൊണ്ട് ചോദിച്ചു…
എന്തേലും നുണ പറഞ്ഞ് ഒഴിവാക്കാൻ നോക്കാം എന്ന് വിചാരിച്ചതാ..
എന്നാൽ അപ്പോഴേക്കും രാഹുലിന്റെയും സച്ചിന്റെയും പിടി എന്റെ ഷർട്ടിന്റെ കോളറിൽ വീണിരുന്നു..
മൈര് പിന്നേം മൂഞ്ചി…
ഞാൻ നിസ്സഹായനായി അവരേ നോക്കി…
ഇതൊക്കെ ആരാ എന്നല്ലേ പറയാം…..
എല്ലാം തുടങ്ങിയത് ഞങ്ങൾ കോളേജിൽ പഠിക്കുന്ന സമയത്താണ്..
ഈ കൃതികയും സാന്ദ്രയും ഞങ്ങളുമെല്ലാം ഒരേ ഡിപ്പാർട്മെന്റ് അല്ലെങ്കിലും ഇവരൊക്കെ ഞങളുടെ കൂടേ കോളേജിൽ ഉണ്ടായിരുന്നവരാണ്…
ലുക്ക്, പൈസ, ജാഡ ഇതിന്റെ എല്ലാ അഹങ്കാരവുമുള്ള കോളേജിലേ രണ്ട് അപ്സരസുകൾ…കൃതിക ഹാഫ് മലയാളി ആണെങ്കിൽ സാന്ദ്ര തോമസ് നല്ല അസ്സൽ അച്ചായത്തിയാണ്
കുറേ പേർ അവരോട് മുട്ടാൻ നോക്കിയെങ്കിലും അതെല്ലാം ഒരു അടഞ്ഞ അധ്യായമായി തീർന്നു….
അങ്ങനെയുള്ള രണ്ട് മുട്ടൻ ആറ്റം പീസുകളാണ് ഇപ്പോഴുള്ള എന്റെ രണ്ട് ബെസ്റ്റികൾ…..രണ്ടല്ല ഒന്ന്….
സംഭവം നടക്കുന്നത് കോളേജിൽ വച്ചുണ്ടായ ഒരു തല്ല് കാരണമായിരുന്നു… ഞങളുടെ ഡിപ്പാർട്മെന്റിലേ ഒരു ജൂനിയർ പെൺകുട്ടിയെ ഏതോ ഒരുത്തൻ കേറി തൊടാനും തലോടാനും നിന്നു.
അവൾ ഈ കാര്യം ഞങ്ങളോട് വന്ന് പറഞ്ഞു.
കേട്ട പാതി കേൾക്കാത്ത പാതി ഞങളുടെ ഡിപ്പാർട്മെന്റ് മൊത്തം അവരുടെ ഡിപ്പാർട്മെന്റിലേക്ക് തല്ലാൻ പോയി…അതിന് വേറേ ഒരു കാരണം കൂടി ഉണ്ടായിരുന്നു.