രാഹുൽ എന്തോ വലിയ കാര്യം പറഞ്ഞത് പോലേ പറഞ്ഞു നിർത്തി….
“എടാ നായേ പെണ്ണുങ്ങളെ വായി നോക്കാൻ ആണോടാ നീ ഇത്ര ദൂരം യാത്ര ചെയ്ത് അങ്ങോട്ട് പോവുന്നേ…. നീ എന്താ പൊട്ടനാണോ.എന്റെ പൊന്ന് രാഹുലേ നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നട…. 😤😐”
സത്യംപറഞ്ഞാൽ എനിക്കും വീട്ടിൽ നിന്നും നാട്ടിൽ നിന്നുമൊക്കെ പോവാൻ നല്ല ആഗ്രഹമുണ്ട്.പക്ഷേ അത് ഇവർ അറിയരുത്… അതിനാൽ എനിക്ക് ഇവിടേ അഭിനയിച്ചേ മതിയാവു…
രാഹുൽ: “നീ ഈ പറഞ്ഞതിനൊക്കെ എന്നോട് ക്ഷമ ചോദിക്കും…അവിടേ ഒന്ന് എത്തട്ടെ…”
ഞാൻ: “ഓ പിന്നേ കോപ്പാണ്… നോക്കി ഇരുന്നോ….”
ഞാൻ ഫോണിൽ മെസ്സേജ് അയക്കുന്ന തിരക്കിൽ പറഞ്ഞു…
കറക്റ്റ് സമയത്ത് തന്നെ കയ്യിൽ നിന്നും ഫോൺ താഴോട്ട് വീണു…
എടുക്കാനായി കുനിഞ്ഞപ്പോഴേക്കും സച്ചിൻ അതെടുത്തു കഴിഞ്ഞിരുന്നു….
സച്ചിൻ:-“നീ ആരോടാണെടാ ഇത്ര കാര്യായിട്ട് മെസ്സേജ് അയക്കുന്നേ കൃതിക വല്ലോം ആണോ…”
അതും പറഞ്ഞ് അവൻ സ്ക്രീനിലേക്ക് നോക്കി
മൈര് മൂഞ്ചി…. 😐
കുറച്ചു നേരത്തേ എക്സ്പ്രഷൻസിനൊടുവിൽ..
സച്ചിൻ: “നീ എപ്പഴാടാ സാന്ദ്രയേ വളച്ചത്…..?”
സച്ചിൻ അവൻ കണ്ട കാര്യം വിശ്വാസം വരാത്ത രീതിയിൽ ചോദിച്ചു….
അവന്റെ എക്സ്പ്രഷൻ കണ്ട് ആകേ കിളി പോയി നിൽക്കുകയാണ് ഞാനും രാഹുലും..
രാഹുൽ:”സാന്ദ്രയോ ഇവനോ…, നിനക്ക് ആള് വല്ലോം മാറിയതാവും… കൃതിക ഉള്ളപ്പോ പിന്നെന്തിനാ സാന്ദ്ര…”
സച്ചിൻ:-“എന്നാൽ കണ്ണ് തുറന്ന് നോക്ക് മൈരേ… ഇതിൽ എഴുതിയത്…”
അതും പറഞ്ഞുകൊണ്ടവൻ സ്ക്രീൻ നേരേ അവന്റെ മുന്നിലേക്ക് തിരിച്ചു..