സച്ചിൻ : “എന്റെ പൊന്ന് ദേവാ നീയും കൂടേ തുടങ്ങല്ലേ… പറയാം പറയാം എന്ന് പറഞ്ഞിട്ട് അരമണിക്കൂർ കഴിഞ്ഞു നേരം….ഇത് വരേ ബിൽഡ്പ്പ് കൊടുത്തു എന്നല്ലാതെ ഈ ഫുണ്ട ഒന്നും പറഞ്ഞിട്ടില്ല….
“എന്റെ രാഹുലെ പൊന്ന് മൈരേ ഒന്ന് പറഞ്ഞ് തുലക്കട…. എത്ര നേരായി ഇത്…”
സച്ചിൻ രാഹുലിനോട് ദയനീയമായി പറഞ്ഞു..
സച്ചിൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി…മിണ്ടാതെ ഇരിക്കാം അതാ നല്ലത് അല്ലെങ്കിൽ ഇത് ഇപ്പോഴൊന്നും കഴിയില്ല…😐
അവൻ പറയാൻ പോകുന്ന കാര്യമെന്തെന്ന് അറിയാൻ വേണ്ടി ഞാൻ പിന്നേ എന്റെ വായ പൊത്തി മിണ്ടാതെ ഇരുന്നു…
അങ്ങനെ രാഹുൽ കാര്യങ്ങൾ പറയാൻ തുടങ്ങി…
“പുഷ്പഗിരി, ചന്ദ്രോദയം, ഇന്ദ്രനീലം….. പണ്ടു കാലം തൊട്ടേ ഗുസ്തിക്ക് പേര് കേട്ട മൂന്ന് അയൽ ഗ്രാമങ്ങളാണ് ഇവ… ഗുസ്തിയിൽ നിന്നാണ് തുടക്കമെങ്കിലും ഇപ്പോൾ ഒരുവിധത്തിൽ പെട്ട എല്ലാ കളികളിലും ഇവർ പരസ്പരം മത്സരിച്ച് ജയിക്കാൻ വേണ്ടി പോരാടുകയാണ്. എന്തിനാണെന്ന് ചോദിച്ചാൽ ജയിക്കുന്ന ഗ്രാമത്തിനായിരിക്കും അവിടെയുള്ള ഒരേയൊരു ശിവ ക്ഷേത്രത്തിലേ ഉത്സവം നടത്താനുള്ള അവകാശം…അതിനു വേണ്ടി ദീപം തെളിയിക്കുന്നത് ആ നാട്ടിലേ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീയും….ഈ മൂന്ന് ഗ്രാമത്തിനുംകൂടേ നാലേ നാല് കോമൺ ഫാക്ടർസ് മാത്രമേ ഉള്ളു…..ഒരു ക്ഷേത്രം ഒരു മല ഒരു കോളേജ് പിന്നേ സുന്ദരികളായ സ്ത്രീകളും….. നമ്മളേ അങ്ങോട്ടേക്ക് പറഞ്ഞയക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ ചാടി കേറി ഒക്കെ പറഞ്ഞത്തന്നെ ഇതിൽ അവസാനം പറഞ്ഞ കാര്യത്തിനാണ്…. യെസ് സുന്ദരികളായ സ്ത്രീകൾ….. എന്റെ പൊന്ന് അളിയന്മാരേ അവിടുത്തെ പെണ്ണുങ്ങളെ നിങ്ങൾ ഒന്ന് കാണണം കണ്ടിട്ട് എന്റെ കണ്ണ് വരേ തള്ളി പോയി….അമ്മാതിരി ഐറ്റംസ്….”