അവൾ തന്റെ പുറകെ വന്ന് ഒരുത്തൻ ശല്ല്യം ചെയ്യുന്നു എന്ന കാര്യം നേരേ പോയി രാഹുലിനോടും സച്ചിനോടും പറഞ്ഞു…
തലക്ക് വെളിവില്ലാത്തവന്മാർ ആയതുകൊണ്ട് കേട്ട പാടേ കേൾക്കാത്ത പാടേ അവർ നേരേ അവളുടെ കോളേജിൽ പോയി…ആള് മാറി വേറേ ഏതോ ഒരുത്തനെ തല്ലി… അത് പിന്നേ വലിയ പ്രശ്നമായി മാറി…. ഇതൊന്നും അറിയാത്ത എനിക്ക് പോലും ആട്ട് കേട്ടു….
ഞങ്ങളെ മൂന്ന് പേരുടെ കാര്യത്തിൽ ഇനി എന്തുചെയ്യും എന്നായി ഞങളുടെ വീട്ടിലേ പ്രധാന ചർച്ചാ വിഷയം….
അങ്ങനെയാണ് രാഹുലിന്റെ അമ്മയായ രാധാമ്മ ഒരു ആശയം മുന്നോട്ട് വച്ചത്…
ഞങ്ങളെ മൂന്ന് പേരെയും അവരുടെ നാട്ടിലേ ഏട്ടന്റെ അടുത്തേക്ക് ഉപരിപഠനത്തിന് അയക്കുക….
ഞങ്ങളോട് പോലും ചോദിക്കാതെ എല്ലാവരും അതിന് സമ്മതം മൂളി…
ഇപ്പോൾ അങ്ങോട്ടുള്ള യാത്രയിലാണ് ഞങ്ങൾ…. 😐
ഇന്നലെ രാത്രി തുടങ്ങിയ യാത്രയാണ്…. എപ്പോ എത്തുമെന്നോ എങ്ങനെ എത്തുമെന്നോ എന്നുപോലും അറിയില്ല….
“ഡാ രാഹുലേ നമ്മൾ പോവുന്ന സ്ഥലത്തിന്റെ പേര് എന്തായിരുന്നു എന്ന നീ പറഞ്ഞേ…..”
“എടാ അളിയാ ആാാ ഗ്രാമത്തിന്റെ പേര് ഇന്ദ്രനീലം എന്നാണ്…. ”
രാഹുൽ ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ച് കഴിക്കുന്നതിന്റെ തിരക്കിൽ പറഞ്ഞു….
“അതൊക്കെ പോട്ടെ രാഹുലേ നീ എന്തിനാടാ കേട്ടപ്പാതി കേൾക്കാത്ത എല്ലാവരും അങ്ങോട്ട് പറഞ്ഞയക്കാൻ തീരുമാനിച്ചപ്പോൾ കേറി ഒക്കെ പറഞ്ഞത്….”
എന്റെ ന്യായമായ സംശയം ഞാൻ രാഹുലിനോട് ചോദിച്ചു…..
കാരണം എന്ത് കാര്യം പറഞ്ഞാലും മൊടന്ത് ന്യായം കണ്ടുപിടിച്ച് അതിൽ നിന്നും ഒഴിയുന്ന ഒരു സ്വഭാവക്കാരൻ ആണ് രാഹുൽ…. അങ്ങനെയുള്ള ഒരുത്തൻ ചാടിക്കയറി ഒക്കെ പറയുക എന്ന് വെച്ചാൽ അതിലെന്തോ ഉണ്ടെന്ന് എനിക്ക് തോന്നി…