ബാംഗ്ലൂരിൽ താമസിച്ചു വരുന്ന ഞങ്ങൾ അവിടം വിട്ട് പോവാൻ തന്നെ ഒരു കാരണം അവളാണ്….
അവളിപ്പോൾ ഡിഗ്രിക്ക് ചേർന്നിട്ടെ ഉള്ളു ഇനി ഞങളുടെ കാര്യം പറയുകയാണെങ്കിൽ….
UG കഴിഞ്ഞപ്പോൾ ഞാൻ നല്ല മാർക്കോട് കൂടിയും അവർ അത്യാവശ്യം നല്ല മാർക്കിലും പാസ്സായി
പിന്നീട് തുടർന്ന് എന്തു ചെയ്യും എന്ന് വിചാരിച്ച് ഇരിക്കുമ്പോൾ ആയിരുന്നു തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയതുപോലെ രാഹുലിന് അവന്റെ മനസ്സിൽ ഒരു ഐഡിയ ഉതിച്ചത്…
ആ ഐഡിയ ആയിരുന്നു സ്റ്റോക്ക് മാർക്കറ്റിംഗ്…
പെട്ടന്ന് പാണക്കാരാവാൻ തീരുമാനിച്ചു നടക്കുന്ന ഞങ്ങൾക്ക് ആ തീരുമാനത്തിൽ അത്ര വലിയ കുഴപ്പം തോന്നിയില്ല…
എന്നാൽ ആ തീരുമാനത്തിൽ ഞാൻ ഇപ്പോൾ പശ്ചാത്തബിക്കുന്നു…..
തുടങ്ങിയ ഒരാഴ്ചകൊണ്ട് തന്നെ പൈസക്ക് നഷ്ട്ടം വീട്ടുകാരുടെ തെറി… ഹോ… ഓർക്കാൻ പോലും വയ്യ….. 😐
ഇതൊക്ക ഒന്ന് മറന്നു വരുമ്പോൾ ആയിരുന്നു അടുത്ത മാരണം….
അമ്മുവിനെ കോളേജിൽ ഏതോ ഒരുത്തൻ ശല്ല്യം ചെയ്തു…… അവൾ ആദ്യം ഈ കാര്യം പറഞ്ഞത് എന്നോടായിരുന്നു… ശേഷം ഞാൻ അവളുടെ കോളേജിൽ പോയി ആ പയ്യനെ കണ്ടു…
അവനേ കണ്ടപ്പോൾ സഹധാപമാണ് എനിക്ക് തോന്നിയത്…
ഒരു കണ്ണടയും പിന്നേ കയ്യിൽ വാട്ടർ ബോട്ടിൽ ഒക്കെയായി നടക്കുന്ന മെലിഞ്ഞിട്ടൊരു സാധനമായിരുന്നു ആ ചെക്കൻ….
ഊതിയാൽ പറക്കും എന്നുള്ള അവസ്ഥയിൽ ഞാൻ എന്ത് പറയാനാണ്… അത്കൊണ്ട് രണ്ട് ഉപദേശവും കൊടുത്ത് ഞാൻ അവിടുന്ന് പോന്നു….
എന്നാൽ പണി ഉണ്ടാക്കാൻ മാത്രം അറിയാവുന്ന എന്റെ പുന്നാര പെങ്ങൾക്ക് ഞാൻ ഒന്നും ചെയ്യാതെ ഉപദേശിച്ചു വിട്ടത് പറ്റിയില്ല…..