സച്ചിന്റെ വകയായി അടുത്തത്…..
“മതി മതി നിർത്ത്…, കുറച്ചു നേരം സമാധാനമെങ്കിലും താ രണ്ടെണ്ണം…..”
ഞാൻ അവരോട് രണ്ടാളോടുമായി പറഞ്ഞു….. അത്കേട്ടതും അവരും ഒന്ന് അടങ്ങി….
എന്റെ പേര് ‘ദേവ(deva) ‘ എനിക്ക് അച്ഛനും അമ്മയും ഒരു അനുജത്തിയും മാത്രമേ ഉള്ളു അവളാണ് ഈ പറഞ്ഞ അമ്മു എന്ന് വിളിക്കുന്ന അമൃത…
അച്ഛന്റെയും അമ്മയുടെയും സ്നേഹവിവാഹമായിരുന്നു……ഏതോ ഒരു പ്രോഗ്രാമിൽ വച്ച് കണ്ടു മുട്ടി പ്രണയിച്ചതാണ് രണ്ടും…
അമ്മയുടെ കഴിവ് ഡാൻസിൽ ആയിരുന്നെങ്കിൽ അച്ഛന്റേത് പാട്ടിൽ ആയിരുന്നു….അത് കൈമാറി വന്നപ്പോൾ എനിക്ക് പാടുനുള്ള കഴിവും അമ്മുവിന് ഡാൻസ് കളിക്കാനുള്ള കഴിവും കിട്ടി….
ഇനി എന്നേ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ ഒരു ഇരു നിറമാണ് പക്ഷേ എന്നേ കാണാൻ ഒടുക്കത്തെ ഐശ്വര്യമാണ് എന്നാണ് എല്ലാവരും പറയാറ് അതിന് കാരണം എന്റെ കണ്ണുകൾ തന്നെ ആയിരുന്നു… നല്ല വെള്ളാരം കണ്ണുകളാണെനിക്ക്…. പെട്ടന്ന് നോക്കിയാൽ വലിയ ലുക്ക് ഒന്നും തോന്നില്ലെങ്കിലും സൂക്ഷിച്ച് നോക്കിയാൽ ഒടുക്കത്തെ ലുക്ക് ആണ്…. 😌പക്ഷേ സൂക്ഷിച്ച് നോക്കണം എന്ന് മാത്രം… 😏
ഈ സച്ചിനും രാഹുലും ഓക്കെ എന്റെ ചെറുപ്പം മുതലേ ഉള്ള ഫ്രണ്ട്‌സ് ആണ് തൊട്ട അപ്പുറങ്ങളിലെ വീടുകളിൽ ആണ് രണ്ടും…
ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉള്ളു… ഞങ്ങളുടെ ഇടയിൽ ഞങ്ങൾ ആരെയും കയറ്റാറില്ല…..
സച്ചിനും രാഹുലും ഒറ്റ മക്കളായതുകൊണ്ട് എല്ലവർക്കുമായി ഒറ്റ അനിയത്തിയെ ഉള്ളു അതാണ് ഞങ്ങടെ അമ്മുമോൾ…..അവളുടെ എല്ലാ തോന്നിവാസത്തിനും കൂട്ട് നിൽക്കുന്ന ഏട്ടന്മാരെ കിട്ടിയത്കൊണ്ട്…. തല്ല് കിട്ടാത്തതിന്റെ എല്ലാ കുറവും എന്റെ അനിയത്തിക്കുണ്ട്…..