അതായിരുന്നു സാന്ദ്രതോമസും ഞാനും തമ്മിലുള്ള റിലേഷന്റെ തുടക്കം…
കോളേജിലേ തന്നെ ആരും നോക്കി പോവുന്ന ഒരു സുന്ദരി ചരക്കിനേ കൈ വീശി അടിച്ച എന്നേ ആളുകൾ അന്തം വിട്ട് നോക്കി നിന്നു…..
“സോ… സോറി…. ”
ഞാൻ അവളേ നോക്കി എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു
എന്നാൽ അടുത്ത നിമിഷം തന്നെ അവൾ കണ്ണുകളും ഒലിപ്പിച്ചുകൊണ്ട് എന്റെ അടുത്ത് നിന്നും മാറിയകന്നു….
അതും കൂടേ കണ്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു….
ഞാൻ അടി നടക്കുന്ന സ്ഥലത്തേക്ക് നോക്കി….
രാഹുലും സച്ചിനും ഒക്കെ പാറി നടന്ന് അടിക്കുകയാണ്…. അവന്മാരുടെ മുഖത്ത് ഒരു തരം ഉന്മാതമാണ്… കാരണം അടിയിൽ പഠിച്ചെടുത്ത കാര്യം ഉപയോഗിക്കാൻ പറ്റിയ ഒരു അവസരമായാണ് അവർ ഈ അടിയേ കണക്കാക്കിയത്..
ചെറുപ്പം മുതലേ ബോക്സിങ് പഠിച്ച ഒരാളാണ് ഞാൻ….എന്റെ അത്ര എക്സ്പീരിയൻസ് ഇല്ലെങ്കിലും അവന്മാർ കുങ്ഫുവിൽ പുലികളാണ്….
ബോക്സിങ് തിരഞ്ഞെടുക്കാൻ നിന്ന അവരേ ഞാൻ നിർബന്ധിച്ച് മാറ്റിപ്പിച്ചതാണ്. വ്യത്യസ്ത്തമായി പഠിച്ചാൽ അത് ബാക്കി ഉള്ളവർക്കും പകർന്നു കൊടുക്കാലോ… 😌
അങ്ങനെ അവന്മാരുടെ അടിയും കണ്ട് നിൽക്കുമ്പോഴാണ് ഏതോ ഒരുത്തന്റെ കയ്യിൽ ഞാനൊരു ക്രിക്കറ്റ് ബാറ്റ് കാണുന്നത്… അത് കണ്ടപ്പോൾ തന്നെ എനിക്കുറപ്പായി ആ മൈരനാണ് എന്നേ അടിച്ചത്. കാരണം വേറേ ഒരുത്തന്റെ കയ്യിലും ഒന്നുമില്ല…
ഞാൻ ആ ആൾക്കൂട്ടത്തിനിടയിലേക്ക് കയ്യും മടക്കികുത്തി നടന്നു കയറാൻ തുടങ്ങി…
അവിടെക്ക് നടന്നു പോകുമ്പോൾ എനിക്ക് കയ്യിൽ പിടിക്കാൻ പറ്റിയ ഒരൊറ്റ ആയുധം പോലുമില്ലായിരുന്നെങ്കിലും…. പക്ഷേ അതിനേക്കാളും ശക്തമായത് എന്റെ രണ്ടു കൈകൾ തന്നെയായിരുന്നു…