KOK 2 | കൊത്തയുടെ ചരിത്രം
Kok Part 2 | Author : Malini Krishnan
രാജുവിന്റെ ചരിത്രം

“ഏകദേശം 10 വർഷം മുമ്പേ ആണ് രാജു ഇവിടം വിട്ട് പോയത്. അതെ 86 വേൾഡ് കപ്പ്, മറഡോണയുടെ വേൾഡ് കപ്പ് സമയം…” രാജുവിന്റെയും കൊത്തയുടെ ചരിത്രം ഷാഹുലിന്റെ അടുത്ത് ടോണി പറയാൻ തുടങ്ങി.
1986
കൊത്ത ടൗണിന്റെ നടുക്കായി നാട്ടിൽ ഉള്ള എല്ലാവരും കൂടി നിൽക്കുന്നുണ്ടായിരുന്നു, ടീവിയിൽ വേൾഡ് കപ്പ് മത്സരം കാണാനായി അവർ അവിടെ തേങ്ങി കൂടി നിൽക്കുകയായിരുന്നു, ആർപ്പുവിളികളും കൈയടികളുമായി താഴെ എല്ലാവരും ആഗോഷിതലിൽ ആയിരുന്നു, ഇതേ സമയം അവിടെ തൊട്ട് അടുത്ത് ഉള്ള ഒരു കെട്ടിടത്തിന്റെ മുകളിലായി നേരെ വിപരീതമായി ആൾകാർ ഒച്ചയൊന്നും ഉണ്ടാകാതെ മയക്കുമരുന്ന് എല്ലാം പാക്കറ്റിൽ പൊതിയുകയായിരുന്നു.
അവിടെ പെട്ടന് ആരോ വന്ന് വാതിൽ മുട്ടുന്നു, ഉള്ളിൽ ഉള്ള ആൾകാർ എല്ലാം ഒരു സംശയത്തോട് കൂടി അവിടെ നിന്നു…
“ആരാടാ ഈ സമയത് ഇങ്ങോട്ട് കേറി വരുന്നത്…” എന്നും പറഞ്ഞ് ഒരു മീശക്കാരൻ പോയി വാതിൽ തുറന്നു. വാതിലിന്റെ കുറ്റി തുറന്നതും ആരോ വാതിൽ പുറത്ത് നിന്നും തള്ളി.
ഒരു ജീൻസും ഇൻസൈഡ് ആക്കിയ ടി-ഷർട്ടും ഇട്ട് ഐശ്വര്യ ആയിരുന്നു വാതിൽ തുറന്നത്. ഷർട്ടിന്റെ കൈ മടക്കിയ ശേഷം അവൾ അവിടെ ഇരിക്കുന്ന ഓരോരുത്തരെ ആയി നോക്കി.
“ഇതാണോടാ പട്ടി നിന്റെ പൂ കച്ചോടം…” അവൾ ദേഷ്യത്തിൽ ചോദിച്ചു. ശേഷം അയാളുടെ കവിളത്ത് ഒരടി കൊടുത്തു. അത് കിട്ടിയ അതെ നിമിഷം അയാൾ അവളെയും തിരിച്ചടിച്ചു.
“പൂ വരാനായി കാത്തിരിക്കുകയായിരുന്നു. ഏതായാലും നീ ഇത്രയും നല്ല പൂ ആയിട്ട് വന്നത് അല്ലെ…” അയാൾ അവളെ ഒന്ന് അടിമുടി നോക്കിയാ ശേഷം പറഞ്ഞു.