“… നീ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നാൽ എനിക്ക് കിടക്കണ്ടെ…”
“… അവിടെ അത്രയും സ്ഥലം ഉണ്ടല്ലോ അവിടെ കിടന്നൂടെ…” എന്റെ അടുത്തായി ഒഴിഞ്ഞു കിടന്ന ഇടത്തേക്ക് നോക്കി അവൾ പറഞ്ഞു.
“…ഇത് എന്റെ കട്ടില എവിടെ കിടക്കണം എന്ന് ഞാൻ തീരുമാനിക്കും…” അധികാരത്തോടെ ഞാൻ പറഞ്ഞു.
“…ഇത് വല്യ കഷ്ട്ടം ആയല്ലോ. ഇന്നാ കിടന്ന് തുലക്ക് 😡…” അവൾ ഒരു സൈഡിലേക്ക് ചോതുങ്ങി കിടന്നു. എനിക്ക് ഇതൊക്കെ കണ്ടിട്ട് ചിരി വന്നു. അവളെ കുറച്ചു കൂടി പിരി കേറ്റം എന്ന് കരുതി.
“… ചാരു…. ചാരു…” കുറച്ചു കഴിഞ്ഞപ്പോ ഞാൻ അവളെ വിളിച്ചു.
“… എന്താ😡…” പുള്ളികാരിയുടെ ദേഷ്യത്തിന് കുറവ് ഒന്നും ഇല്ല.
“… നീ എന്താ കല്യാണത്തിന് പോകാത്തെ…”
“… എനിക്ക് പോകാൻ തോന്നിയില്ല അത്ര തന്നെ…”
“… ആണോ. ഞാൻ കരുതി ഭർത്താവ് ഇല്ലാത്തോണ്ട് ഭാര്യ പോവാത്തത് ആണെന്ന്…”
“… ആവശ്യം ഇല്ലാത്ത കാര്യങ്ങൾ എന്തിനാ കരുതാൻ പോണേ. അല്ലെങ്കിൽ തന്നെ നല്ല ഭർത്താവിനെ ആണെല്ലോ എനിക്ക് കിട്ടിയത് 😏…” മൈര് ആകാശത്ത് കൂടി പോയതിനെ ഏണി വെച്ച് പിടിച്ച അവസ്ഥ ആയി.
“… ആദി ലൈറ്റ് ഓഫ് ആക്കുന്നുണ്ടോ എനിക്ക് രാവിലെ എഴുനേൽക്കാൻ ഉള്ളത…”
ഇന്ന് ഇത്രക്ക് മതി കൂടുതൽ ആയാൽ ചിലപ്പോ അവളുടെ കൈയിൽ കിട്ടുന്നത് എന്റെ തലയിൽ ഇരിക്കും. ഞാൻ ലൈറ്റ് ഓഫ് ആക്കി കിടന്നു. നിലാവ് ഉള്ളത് കൊണ്ട് മുറിയിൽ നല്ല പ്രകാശം ഉണ്ടായിരുന്നു.ഉറക്കം വരാത്തത് കൊണ്ട് അച്ഛൻ പറഞ്ഞത് ഒക്കെ ചിന്തിച്ചു കിടന്നു. കുറച്ചു കഴിഞ്ഞപ്പോ ഉറക്കത്തിൽ ചാരു എനിക്ക് നേരെ തിരിഞ്ഞു കിടന്നു. ഞാനും അവളെ നോക്കി ചരിഞ്ഞു കിടന്നു. നിലാ വെളിച്ചത്തിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി.