“…ദേ മനുഷ്യ നിങ്ങൾക്ക് ഉറക്കം ഒന്നും ഇല്ലേ…” അത് പറഞ്ഞു ഉമ്മറത്തേക്ക് എത്തിയ അമ്മ എന്നെയും കണ്ടു.
“… നീയും ഉണ്ടായിരുന്നോ. രണ്ടും അകത്തേക്ക് കയറിയെ എനിക്ക് വാതിൽ അടക്കണം. റൂമിൽ പോടാ ആ കൊച്ച് ഒറ്റക്ക് അവിടെ ഇരിക്ക…”
“… കൊച്ചോ ഏത് കൊച്ച്…”
“… വേറേത് കൊച്ച് നിന്റെ ഭാര്യ തന്നെ…”
“…ഓ ആ കൊച്ചിന്റെ കാര്യം എനിക്ക് നോക്കാൻ അറിയാം. വെറുതെ അമ്മ അതിൽ ഇടപെടേണ്ട…”
“… അല്ലെ ഇപ്പൊ ഞാൻ ആയോ കുറ്റക്കാരി. ഇത്രയും നാൾ അവളുടെ കാര്യം പറയുമ്പോൾ നിനക്ക് ദേഷ്യം ആയിരുന്നല്ലോ ഇപ്പൊ എന്നാ പറ്റി…” താടിക്ക് കൈയ്യും കൊടുത്ത് അമ്മ എന്നെ ആക്കിയ ഒരു നോട്ടം.
“…നീ വെറുതെ അവനെ കളിയാക്കാതെ വാതിൽ അടച്ചു വരാൻ നോക്ക്…”
അമ്മയെയും അച്ഛനെയും മുറിയിൽ ആക്കി ഞാൻ എന്റെ സഹധർമിണിയുടെ അടുത്തേക്ക് പോയി. റൂമിൽ എത്തിയപ്പോ പുള്ളിക്കാരി കട്ടിലിൽ കണ്ണടച്ച് നീണ്ടു നിവർന്നു കിടക്കുന്നുണ്ട്. വാതിൽ അടച്ചു ഞാൻ കാട്ടിലിലേക്ക് പോയി. പെട്ടെന്ന് എനിക്ക് ഒരു കുസൃതി തോന്നി.
“… അങ്ങോട്ട് നീങ്ങി കിടക്ക്…” അവളുടെ അടുത്ത് കിടന്ന് ഞെരിപിളികൊണ്ട് അവളെ തള്ളി.
“…ഹാ എന്താ ആദി ഉറങ്ങാനും സമ്മതിക്കില്ലേ…” ഞാൻ തള്ളിയത് ഇഷ്ട്ടമാകാതെ അവൾ ചോദിച്ചു.