“… ആദി ഇവിടെ ഒറ്റക്ക് നിൽക്കുമ്പോൾ ഞാൻ എങ്ങനെയാ വരുന്നേ…”
അതോടെ എല്ലാർക്കും വിഷമമായി. അവസാനം ഞാനും ചാരുവും ഒഴികെ ബാക്കി എല്ലാരും പോവാം എന്ന് തീരുമാനിച്ചു.
“… അച്ഛൻ എന്താ അങ്ങനെ പറഞ്ഞെ…” അത്താഴം കഴിഞ്ഞ് ഉമ്മറത്ത് ഇരുന്ന അച്ഛനോട് ഞാൻ ചോദിച്ചു.
“…എങ്ങനെ…” മനസ്സിലാവാതെ അച്ഛൻ ചോദിച്ചു.
“… ഞാൻ കല്യാണത്തിന് വരുന്നില്ല എന്ന്…”
“…നിനക്ക് നിന്റെ ഭാര്യയുടെ കൂടെ കുറച്ചു നേരം ഇരിക്കാൻ ഒരു അവസരം ഉണ്ടാക്കി തന്നത് കുറ്റം ആയോ…”
“…ങേ അതിന് വേണ്ടിയാണോ ഇങ്ങനെ ചെയ്തത് 😲…”
“…അതേടാ…” അച്ഛൻ ഒന്ന് പുഞ്ചിരിച്ചു.
“… അച്ഛാ ഒരു സംശയം. ഒരുപക്ഷെ ചാരു ഞാൻ ഇല്ലാതെ നിങ്ങളുടെ കൂടെ വരാൻ തയ്യാർ ആയിരുന്നെങ്കിൽ അച്ഛൻ എന്ത് ചെയ്തേനെ…”
“…നീ ഇല്ലാതെ അവൾ ഈ കല്യാണത്തിന് വരില്ല എന്ന് എനിക്ക് 100% ഉറപ്പ് ഉണ്ട്. കാരണം നിന്നെ അവൾക്ക് അത്രക്ക് ഇഷ്ട്ട. നീ അത് മനസ്സിലാക്കാൻ വൈകി എന്നെ ഉള്ളു…” അച്ഛന്റെ മുഖത്ത് പിന്നയും ആ ചിരി നിഴലിച്ചു.
“… അച്ഛാ അത്…” വാക്കുകൾക്കായി ഞാൻ പരതി.
“… അതൊക്കെ പോട്ടെ. ഒരു ദിവസം മുഴുവൻ നിങ്ങൾക്ക് മുന്നിൽ ഉണ്ട്. നിങ്ങൾ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർത്ത് പുതിയൊരു ജീവിതം തുടങ്ങ്. അച്ഛനെ കൊണ്ട് ഇത്രയൊക്കെ പറ്റു…” അച്ഛന്റെ കൈയിൽ ചേർത്ത് പിടിച്ചു അതിൽ ഉണ്ടായിരുന്നു എന്റെ മറുപടി.