“…ഈ വരുന്ന ഞായറാഴ്ച എന്റെ ഒരു ഫ്രണ്ടിന്റെ മോന്റെ കല്യാണം ഉണ്ട് നമുക്ക് എല്ലാർക്കും പോവാം…”
“…അതിനെന്താ ഏട്ടാ എല്ലാർക്കും പോവാലോ. എവിടെവച്ച കല്യാണം…”
“… ഇച്ചിരി ദൂരയ രാവിലെ നേരത്തെ പോണം…”
“… അത് നന്നായി കുറെ നാൾ ആയില്ലേ നമ്മൾ എല്ലാരും ഒരുമിച്ച് എവിടെയെങ്കിലും പോയിട്ട്…” ആകാംഷയോടെ അമ്മു പറഞ്ഞു.
“… പക്ഷെ ഒരു കുഴപ്പം ഉണ്ട്…” അച്ഛൻ അത് പറയുന്നത് കേട്ട് എല്ലാരും അച്ഛനെ നോക്കി.
“…ആദിക്ക് വരാൻ പറ്റില്ല…” അത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. കാരണം എനിക്ക് അന്ന് പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലായിരുന്നു.
“…എന്താ ഏട്ടാ വരാൻ പറ്റാത്തെ…” വിഷമത്തോടെ അമ്മു എന്നെ നോക്കി.
“…അത്…അത്…”ഞാൻ ഒരു കാരണത്തിനായി പരതി
“… അവന് ഓഫീസിലെ കുറച്ചു പെന്റിങ് വർക്ക് ഉണ്ട് അത് ചെയ്യണം എന്നാ പറഞ്ഞത്…” അച്ഛൻ പറഞ്ഞതിന് ഞാൻ തലയാട്ടി.
“…ആണോടാ…” അമ്മക്ക് എന്തോ സംശയം ഉള്ളത് പോലെ എടുത്ത് ചോദിച്ചു. ഞാൻ അതിന് അതെന്ന് പറഞ്ഞു.
“…ശേ ഏട്ടൻ കൂടി ഉണ്ടങ്കിൽ ഒരു രസം ഉണ്ടായിരുന്നു…”നിരാശയോടെ അമ്മു പറഞ്ഞു.
“… ഞാനും വരുന്നില്ല അച്ഛാ…” ചാരുവും അഭിപ്രായപെട്ടു.
“… മോൾ എന്താ വരാത്തെ…” അമ്മ ചോദിച്ചു.