“… താങ്ക്സ് അളിയാ. നിനക്ക് ഇത്രക്ക് ഒക്കെ അറിവ് ഉണ്ടായിരുന്നോ…”
“… ചില അനുഭവങ്ങൾ അറിവായിട്ട് മാറും…” അത് പറഞ്ഞു കാർത്തി ഒരു ദീർഘനിശ്വാസം എടുത്തു.
“… അതേ നാളെ എനിക്ക് ഒരു ലീവ് വേണം…”
“… നിനക്ക് എന്തിനാ ഇപ്പൊ ലീവ്…” ഞാൻ കാർത്തിയോട് ചോദിച്ചു.
“… നിന്റെ കുടുംബ കാര്യം മാത്രം നന്നായാൽ മതിയോ എന്റേതും നോക്കണ്ടേ…”
“…you mean dhiya…” ഞാൻ കാർത്തിയെ നോക്കി.
“… അതേടാ രണ്ട് ദിവസമായി പുള്ളിക്കാരി ഇച്ചിരി ഉടക്കിലാ. നാളെ നേരിൽ കണ്ട് ശെരിയാക്കിയില്ല എങ്കിൽ തീർന്ന്. അതുകൂടി പറയാനാ ഞാൻ വന്നേ…”
“… അപ്പൊ എല്ലാ പെണ്ണുങ്ങളും സീൻ ആണല്ലേ…”
“…അങ്ങനെ ഒന്നും ഇല്ലടാ. നമ്മളോട് ഈ കാണിക്കുന്ന ദേഷ്യവും പരിഭവവുമേ ഉള്ളു പാവങ്ങള. വഴിയേ നിനക്ക് എല്ലാം മനസ്സിലാവും…” കാർത്തി അത്രയും പറഞ്ഞു പുറത്തേക്ക് പോയി.
കാർത്തി പറഞ്ഞതിനെ പറ്റി ഞാൻ ആഴത്തിൽ ചിന്തിച്ചു. സത്യത്തിൽ ചാരുവിന് എന്നോട് സ്നേഹമോ അറ്റാച്ചോ തോന്നാൻ വേണ്ടി ഒന്നും ഞാൻ ചെയ്തിട്ടില്ല.അവളുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ സ്നേഹിക്കാത്ത തന്നെ പരാഗണിക്കാത്ത ഒരാളെ എന്തിന് മൈൻഡ് ആക്കണം. എല്ലാം എന്റെ തെറ്റാണ്. അവൾക്ക് എന്നോടുള്ള വിശ്വാസവും സ്നേഹവും തിരിച്ചു കൊണ്ട് വരണം.അതാണ് ആദ്യം ചെയ്യേണ്ടത് അങ്ങനെ ഓരോ ചിന്തകൾ മനസിലൂടെ കടന്നു പോയി.അന്ന് രാത്രി അത്താഴം കഴിക്കവേ ആണ് അച്ഛൻ ആ കാര്യം പറഞ്ഞത്.