“…ചാരുവിനോട് സംസാരിക്കാൻ ശ്രമിക്കുമ്പോൾ അവൾ ഒഴിഞ്ഞു മാറുന്ന പോലെ തോന്നുന്നു…” എന്റെ സംശയം ഞാൻ കാർത്തിയോടെ പറഞ്ഞു.
“…പണ്ട് അവൾ നിന്റെ പിന്നാലെ നടന്നപ്പോ നീ ഇതുപോലെ അല്ലെ ചെയ്തത്. ഇപ്പൊ അവൾ അതിന് പ്രതികാരം തീർക്കുന്നത് ആയിരിക്കും…”
“… അങ്ങനെ ഒക്കെ ചെയ്യോ…”
“… പിന്നെ ചെയ്യും ചെയ്യും…” എന്തോ ഓർത്തുകൊണ്ട് കാർത്തി പറഞ്ഞു.
“… ഇനി ഇപ്പൊ എന്താടാ ചെയ്യാ…”
“… നീ അവളെ ഇമ്പ്രെസ്സ് ചെയ്യാൻ നോക്ക് അളിയാ…”
“… ഇമ്പ്രെസ്സോ..? മനസിലായില്ല…”
“… എടാ ഇത് ഇപ്പൊ എങ്ങനാ പറഞ്ഞു തരാ…” കാർത്തി ഓരോ ഉദാഹരണത്തിനായി തപ്പി.
“… അതായത് രമണ അവൾക്ക് ഇഷ്ട്ട പെട്ട സാധനങ്ങൾ വാങ്ങി കൊടുക്കുക. അവളോട് കുറച്ചു റൊമാന്റിക് ആയി പെരുമാറുക. അവളുടെ ആവശ്യങ്ങൾ ചെയ്ത് കൊടുക്കുക. അങ്ങനെ അങ്ങനെ…”
“… ഇതൊക്കെ സാധാരണ എല്ലാരും ചെയ്യുന്ന കാര്യങ്ങൾ അല്ലെ…” സംശയപൂർവം ഞാൻ കാർത്തിയെ നോക്കി.
“…എല്ലാരും ചെയ്യുന്നുണ്ടാവും നീ ചെയ്തിട്ടുണ്ടോ…”
“… ഇല്ല…” ഞാൻ വെളുക്കനെ ചിരിച്ചു.
“…ആഹ് കൊള്ളാം എന്നിട്ടാണോ നീ ഇവിടെയിരുന്ന് കൊണ അടിക്കുന്നത്…”
“…നീ പറയുന്നത് വച്ചിട്ട് അവൾ കരുതുന്നത് നിനക്ക് ഇപ്പോഴും അവളോട് ദേഷ്യം ആണെന്നു ഇഷ്ട്ടം അല്ലെന്നുമായിരിക്കും. ആദ്യം ആ തോന്നൽ മാറ്റി എടുക്കാൻ നോക്ക്…”