ചരുവിന്റെ കവിളിൽ ഒരു ഉമ്മയും നൽകി ഞാൻ ഉമ്മറത്തേക്ക് ഇറങ്ങി. വാതിൽക്കൽ എത്തി തിരിഞ്ഞു നോക്കിയപ്പോഴും പുള്ളിക്കാരി അതേ നിൽപ്പാണ്. ഞാൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ച് ബൈക്കുമായി ഓഫീസിലേക്ക് തിരിച്ചു. അച്ഛൻ കാർ സർവീസിന് കൊടുത്തത് കൊണ്ട് ഇപ്പൊ ബൈക്ക് ആണ് ശരണം. ഓഫീസിൽ ഇരുന്നിട്ട് എനിക്ക് ഇരിക്ക പൊറുതി കിട്ടുന്നുണ്ടായിരുന്നില്ല. എങ്ങനേലും ചരുവിന്റെ അടുത്ത് എത്തിയാൽ മതി എന്നൊരു അവസ്ഥയായിരുന്നു. ഉച്ചക്ക് ചാരുവിനെ വിളിച്ചു സംസാരിച്ചു. രാവിലെ കാണിച്ച കുരുത്തകേടിന് നല്ലപോലെ വഴക്ക് കേട്ടു. പിന്നെ ഇതൊക്കെ ഒരു രസമല്ലേ 🫣.
“…നീ ഇത്ര നേരത്തെ എവിടെ പോകുന്നു…” പതിവിലും നേരത്തെ ഓഫീസ് വിട്ട് ഇറങ്ങിയ എന്നോട് കാർത്തി തിരക്കി.
“… വീട്ടിൽ കുറച്ചു അത്യാവശ്യം ഉണ്ടടാ…”
“… അത്യാവശ്യകാരിയുടെ പേര് ചാരു എന്നാണോ…” ഞാൻ അതിന് ഒന്ന് ചിരിച്ചു കാണിച്ചു.
“… അയ്യടാ നല്ല പഷ്ട്ട് ചിരി. കണവൻ ചെല്ല് കെട്ടിയോൾ കാത്തിരിക്കുന്നുണ്ടാവും…” ഇതിനുള്ള മറുപടി എന്റെ പക്കൽ ഉണ്ടായിരുന്നെങ്കിലും സമയം ഇല്ലാത്തത് കൊണ്ട് വേണ്ടന്ന് വച്ചു.
ചെന്ന ഉടനെ അവളെയും കൂട്ടി ഒന്ന് അമ്പലത്തിൽ പോവാം. കുറെ നാൾ ആയി പോയിട്ടു. വഴിയിൽ നിന്നും ഒരു മുഴം മുല്ലപൂക്കളുമായി വീട്ടിലേക്ക് തിരിച്ചു.
“… എന്താ മോളെ ആലോചിച്ചു ഇരിക്കുന്നെ…” താലി മാലയും പിടിച്ചു ചിന്തയിൽ ആഴ്ന്നിരുന്ന ചരുവിനോട് അമ്മ തിരക്കി.