“…എന്താ പെണ്ണെ മനുഷ്യനെ കൊല്ലോ..”
“… ആഹ് കൊല്ലും…”
ഒന്നുകൂടി എന്റെ നെഞ്ചിലേക്ക് കേറി കിടന്നുകൊണ്ടായിരുന്നു മറുപടി. ഫോൺ വച്ച് ചരുവിനെ കെട്ടിപിടിച് ചെറിയൊരു ഉച്ച മയക്കം പാസ്സാക്കി. വൈകിട്ട് ഉറക്കം ഉണർന്നപ്പോൾ കുളിച്ചു കണ്ണാടിക്ക് മുന്നിൽ നിന്നും കണ്ണ് എഴുതുവാ ചാരു. പിന്നിലൂടെ അവളെ കെട്ടിപിടിച്ചു.
“… എഴുന്നേറ്റോ കള്ളൻ…”
“… കുളിച്ചൊരുങ്ങി എങ്ങോട്ടാ…”
“… എങ്ങോട്ടും ഇല്ല.എങ്ങനെ ഉണ്ട്…” കണ്ണെഴുതി തീർന്ന് പുരികം പൊക്കി അവൾ ചോദിച്ചു.
“… എന്തോ ഒരു കുറവ് ഉണ്ടല്ലോ…”
ഞാൻ എന്താ അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാവാതെ മൊത്തത്തിൽ കണ്ണാടിൽ ചാരു ഒന്ന് കണ്ണോടിച്ചു. അടുത്ത് ഉണ്ടായിരുന്ന കുങ്കുമ ചെപ്പിൽ നിന്നും സിന്ദൂരം എടുത്ത് ഞാൻ അവളുടെ നെറുകയിൽ ചാർത്തി.
“… ഇപ്പൊ സുന്ദരി ആയി…” ഞാൻ അത് പറഞ്ഞപ്പോ നാണത്താൽ ചാരു മുഖം താഴ്ത്തി.
“… എന്താ ഇങ്ങനെ നോക്കുന്നെ…”
“… എന്റെ കെട്ടിയോൾ എനിക്ക് കാണാൻ വേണ്ടിയല്ലേ ഇങ്ങനെ ഒരുങ്ങി നിൽക്കുന്നെ അപ്പൊ എനിക്ക് നോക്കിക്കൂടെ…”
“… ഈ നോട്ടം അത്ര ശെരിയല്ലല്ലോ മോനെ.റെഡ് സിഗ്നൽ ആണ് മറക്കണ്ട…” എന്റെ ദുരുദേശം മനസ്സിലാക്കിയവൾ എനിക്ക് മുന്നറിയിപ്പ് നൽകി.