“… അതേ…”ചാരു അതിന് ഒന്ന് മൂളി.
“…വീട്ടിൽ നിന്നും വരുന്ന കാര്യം എന്നെ എന്താ അറിയിക്കാതെ ഇരുന്നേ…” ഉള്ളിലെ സംശയം ഞാൻ ചോദിച്ചു.
“… എനിക്ക് വരണം എന്ന് തോന്നി വന്നു. വെറുതെ എന്തിനാ ആദിയെ ബുദ്ധിമുട്ടിപ്പിക്കുന്നത് എന്ന് വിചാരിച്ച് പറഞ്ഞില്ല…”
“…എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു. നിന്നോട് പറഞ്ഞത് അല്ലെ തിരിച്ചു വരുമ്പോൾ പറയണം എന്ന്…”
“… നമ്മളെ ഇഷ്ട്ടം അല്ലാത്തവരുടെ സമയം നമ്മളായിട്ട് എന്തിനാ നശിപ്പിക്കുന്നത്…”
ഇഷ്ട്ടം ഉണ്ടോ ഇല്ലയോ എന്ന് ഇവളാണോ തീരുമാനിക്കുന്നത് അഹങ്കാരി 😡. ചരുവിന്റെ വർത്താനം എനിക്ക് ഒട്ടും ഇഷ്ട്ടപ്പെട്ടില്ല.
“… നാളെ എനിക്ക് നേരത്തെ പോണം…”ഞാൻ പറഞ്ഞു
“… എന്നോട് എന്തിനാ ഇതൊക്കെ പറയുന്നേ. മുമ്പ് ഇങ്ങനത്തെ ശീലം ഒന്നും ഇല്ലായിരുന്നല്ലോ…”
“… പറയണം എന്ന് തോന്നി അത്രെ ഉള്ളു…”
പുല്ല് പറയണ്ടായിരുന്നു. ചാരു പറഞ്ഞത് ഇഷ്ടപ്പെടാതെ ഞാൻ തിരിഞ്ഞു കിടന്നു.
പിറ്റേന്ന് നേരത്തെ തന്നെ ഓഫീസിൽ പോയി. കേബിനിൽ അഗാധ ചിന്തയിൽ ഇരുന്ന എന്റെ അടുത്തേക്ക് കാർത്തി വന്നു.
“… എന്താടാ ആലോചിച്ചു കൂട്ടുന്നത്…” മുന്നിലെ കസേരയിൽ ഇരുന്ന് കാർത്തി കാര്യം തിരക്കി.