“… ഹലോ എന്താ അമ്മേ വിളിച്ചേ…” ഫോൺ കാൾ എടുത്ത് സ്പീക്കർ ഇട്ടു.
“…ഒന്നും ഇല്ല രണ്ടും എന്ത് ചെയ്യാണെന്ന് അറിയാൻ വിളിച്ചതാ…”
“… പ്രത്യേകിച്ച് എന്നാ ചെയ്യാനാ…” ചാരുവിനെ നോക്കി ഞാൻ കണ്ണടച്ചു കാണിച്ചു.
“… നിങ്ങൾ കഴിച്ചാരുന്നോ…”
“… കഴിക്കുവാ അമ്മേ…”
“… ചാരു മോൾ എന്തിയെ അവളും നിന്റെ ഒപ്പം ഉണ്ടോ…”
“… അവളും എന്റെ കൂടെ ഇരുന്ന് കഴിക്കാ. അവൾക്ക് ഞാൻ ഫോൺ കൊടുക്കാം …” അത് പറഞ്ഞു ഒരു ഉരുള ചരുവിന് വാരി കൊടുത്തു.
“… പറയ് അമ്മേ…” ഞാൻ കൊടുത്ത ഉരുള ചവച്ചു കൊണ്ട് മറുപടി കൊടുത്തു.
“… മോളെ നീ ആഹാരം കഴിക്കയല്ലേ. അവൻ നിന്നെ വഴക്ക് ഒന്നും പറഞ്ഞില്ലല്ലോ അല്ലെ…”
“…ഏയ്യ് ഇല്ല അമ്മേ.അമ്മ കഴിച്ചോ..? നിങ്ങൾ എപ്പോഴാ തിരിച്ചു വരുന്നേ…”
“… ഞങ്ങൾ കഴിച്ചു. ഇപ്പൊ ഇവിടന്ന് ഇറങ്ങാൻ പോവാ വൈകുന്നേരത്തോടെ അവിടെ എത്തും…”
“… പയ്യെ വന്നാൽ മതി കേട്ടോ അമ്മേ…”എന്റെ മറുപടി കേട്ട് ചാരു എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.
അമ്മ ഫോൺ വച്ചതും പിന്നെ പരസ്പരം കഴിക്കലും ഊട്ടലുമായി ബിരിയാണി തീർന്നത് അറിഞ്ഞില്ല. ചാരു വേസ്റ്റ് ഒക്കെ മാറ്റുന്ന തിരക്കിലായിരുന്നു. സഹായിക്കാൻ ചെന്ന എന്നെ അതിന് സമ്മതിക്കാതെ പറഞ്ഞു വിട്ടു. റൂമിൽ ചെന്ന് ഫോണിൽ ഓരോ റീലും കണ്ട് കിടക്കുമ്പോഴാണ് അലച്ചു തല്ലി ഒരു സാധനം എന്റെ ദേഹത്തേക്ക് വീഴുന്നത്.