“…എന്നാലും വല്ലാത്ത ചെയ്ത്തായി പോയി അമ്മു ഒരുപാട് ആഗ്രഹിച്ചത നമ്മൾ എല്ലാരും ഒരുമിച്ച് പോകുന്നത്…”
“… ഞാനും നീയും പരസ്പരം മിണ്ടാതെ ഒരുമിച്ചു പോയിട്ടു വല്യ കാര്യം ഉണ്ടോ. ട്രിപ്പ് ഒക്കെ നമുക്ക് ഇനിയും പ്ലാൻ ചെയ്യാം ഇപ്പൊ നീ ഇങ്ങോട്ട് വന്നേ…”ചാരുവിനെ എന്റെ അടുക്കലായി ഇരുത്തി.
സോഫയുടെ ഒരു അറ്റത്ത് ഇരുന്ന എന്റെ നെഞ്ചിൽ തല വെച്ച് സോഫയുടെ മാറുതലയ്ക്കൽ കാലും നീട്ടിവെച്ച് ചാരു കിടന്നു. ഞാൻ കൈകൾ കൊണ്ട് അവളുടെ വയറിലൂടെ ചുറ്റിപിടിച്ച് നെറുകയിൽ ചുംബിച്ചു.
“…ഇപ്പൊ വേദന ഉണ്ടോ…” ഒരു കൈകൊണ്ട് അവളുടെ വയറിൽ ഉഴിഞ്ഞു. ഇല്ലന്ന് പറഞ്ഞ് എന്റെ കൈയിൽ അവൾ ഉമ്മ നൽകി.
“… ആദിക്ക് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടോ…” എന്റെ കൈ വിരളിലെ ഞെട്ട് ഒടിച്ചു കൊണ്ട് ചാരു ചോദിച്ചു.
“… എന്തിന്…”
“… അരുണിന്റെ വിഷയത്തിൽ…” പേടിയോടെ ചാരു ചോദിച്ചു.
“… നമുക്ക് അതിനെ പറ്റി പിന്നെ സംസാരിച്ചാൽ പോരെ…” ഞാൻ ഇങ്ങനെ ചോദിച്ചപ്പോ അവൾ ഒന്ന് മൂളിയതെ ഉള്ളു.
ഈ സന്തോഷമുള്ള നിമിഷത്തിൽ ആ പാണ്ടി കരിൻപാറ പുലയാടി മോനെ കുറിച്ച് സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു.
“… ചാരു നിനക്ക് എപ്പോഴാ എന്നോട് ഇഷ്ട്ടം തോന്നിയെ…” അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചു.