“… നീ എന്തിനാ sorry ഒക്കെ പറയുന്നേ. നിന്നെ മനസ്സിലാക്കാൻ വൈകിയത് ഞാൻ അല്ലെ ക്ഷമ ചോദിക്കേണ്ടതും ഞാൻ അല്ലേ . ഇപ്പൊ കഴിഞ്ഞ കാര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കേണ്ട…” അവളെയും കൊണ്ട് ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു. ഇപ്പോഴും എന്നെ കെട്ടിപിടിച്ചു ഇരിക്ക
“… ഇങ്ങനെ ഇരുന്നാൽ മതിയോ ഉച്ചക്കത്തേക്ക് വല്ലതും ഉണ്ടാക്കണ്ടേ…” സിറ്റുവേഷൻ ഒന്ന് കൂൾ ആക്കാൻ വേണ്ടി അവളോട് ചോദിച്ചു
“… വേണ്ട. ഞാൻ എത്ര നാൾ ആഗ്രഹിച്ചിട്ടുണ്ടെന്ന് അറിയോ ഇങ്ങനെ ആദിയുടെ അടുത്ത് ഇരിക്കാൻ…” എന്നെ കൂടുതൽ കെട്ടിപിടിച്ചു.
“… അപ്പൊ ഉച്ചക്ക് എന്ത് കഴിക്കും…”
“… ആഹ് എനിക്ക് അറിഞ്ഞൂടാ…” ചാരു ചിണുങ്ങി. കുറച്ചുനേരം അങ്ങനെ ഇരുന്ന ശേഷം ചാരു പെട്ടെന്ന് ചാടി എഴുനേറ്റു.
“… അയ്യോ. ആദിക്ക് വർക്ക് ഇല്ലേ… ” ആശങ്കയോടെ ചാരു ചോദിച്ചു.
“… ഒരു വർക്കും ഇല്ല നീ ഇങ്ങു വന്നേ…” ചാരുവിനെ വീണ്ടും എന്റെ മാറോട് ചേർത്ത് അണച്ചു.
“… അതെന്താ അർജന്റ് വർക്ക് ഉണ്ടന്ന് പറഞ്ഞല്ലേ കല്യാണത്തിന് പോകാതെ ഇരുന്നത്…” ചാരു അവളുടെ സംശയം ചോദിച്ചു.
“… അതേ ചാരു വർക്ക് ഉണ്ടെന്നൊക്കെ ഞാൻ കള്ളം പറഞ്ഞതാ …” ഞെട്ടി എഴുനേറ്റ് അവൾ എന്നെ നോക്കി.
“… നിന്നോട് ഫ്രീ ആയിട്ടു സംസാരിക്കാൻ വേറെ വഴിയൊന്നും കണ്ടില്ല…” ഞാൻ വെളുക്കണേ ചിരിച്ചു.