മംഗല്യധാരണം 9 [Nishinoya]

Posted by

 

 

 

“… ഇ… ഇല്ല…” ആ വാക്കുകളിൽ ഒരു പതർച്ച ഉണ്ടായിരുന്നു.

 

 

 

“… എന്നാ വാ ഒരുമിച്ച് കഴിക്കാം…”

 

 

 

“…വേണ്ട. ഞാൻ പിന്നെ കഴിച്ചോളാം…”

 

 

 

“… അതൊന്നും പറഞ്ഞാൽ പറ്റില്ല വന്നേ…”

 

 

 

അവളെ നിർബന്ധിച്ചു ചെയറിൽ ഇരുത്തി ഒരു പാത്രം അവളുടെ മുന്നിലേക്ക് വച്ച് ഞാൻ വിളിമ്പൻ തുടങ്ങി. ഞാൻ ചെയ്യുന്നത് ഒക്കെ കൗതുകത്തോടെയാണ് അവൾ നോക്കി ഇരുന്നത്. ഇത്രയും നാൾക്ക് ഇടക്ക് ഇതുവരെ അവൾ കഴിച്ചോ എന്ന് ഞാൻ തിരക്കിയിട്ടില്ല. ഇപ്പൊ അത് കേട്ടതിന്റെ അമ്പരപ്പിലാണ് കക്ഷി.

 

 

 

“… എന്താ നോക്കി ഇരിക്കുന്നെ കഴിക്ക്…” അവൾക്ക് വിളമ്പി കൊടുത്തതിനു ശേഷം എന്റെ കസേരയിൽ ഇരുന്ന് കഴിക്കാൻ തുടങ്ങിയപ്പോഴും പുള്ളിക്കാരി എന്നെ നോക്കി ഇരിക്ക.

 

 

പയ്യെ അവൾ കഴിച്ചു തുടങ്ങി. ഇടക്ക് ഇടക്ക് എന്നെ കള്ളനോട്ടം നോക്കുന്നുണ്ട്. പാവം എനിക്ക് വട്ടായെന്ന് വിചാരിച്ചു കാണും. അവൾ പെട്ടെന്ന് കഴിച്ചു എഴുനേറ്റു.

 

 

 

“… മതിയാക്കിയോ കുറച്ചുകൂടി കഴിക്ക് …” ഞാൻ അവളോട് തിരക്കി.

 

 

 

“… വേണ്ട മതി…” അവൾ കഴിച്ച പാത്രം എടുത്ത്‌ അടുക്കളയിലേക്ക് പോയി എന്റെ കഴിപ്പ് അപ്പോഴും തീർന്നിട്ടില്ലായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോ കാളിങ് ബെൽ സൗണ്ട് കേട്ടു.

 

 

 

“…ചാരു ആരാണെന്ന് നോക്കാവോ…” അടുക്കളയിൽ നിന്ന ചരുവിനോട് ഞാൻ വിളിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *