“…ഷോപ്പ് എപ്പോഴാ തുറക്കുന്നത്…”
“… അത് ഒരു 9, 10 മണിയാകും…”
“… എന്നാൽ അപ്പൊ വാങ്ങാം മോളെ…”
പാടിനെ കുറിച്ചായിരിക്കും ഇവർ സംസാരിക്കുന്നത് എന്ന് തോന്നുന്നു. അപ്പോഴേക്കും എല്ലാരും കല്യാണത്തിന് പോവാൻ ഒരുങ്ങി ഇറങ്ങിയിരുന്നു.
“…എന്നാ ഞങ്ങൾ ഇറങ്ങട്ടെ…” അച്ഛൻ എന്നെയും ചരുവിനെയും നോക്കി ചോദിച്ചു. ഞങ്ങൾ അതിന് പുഞ്ചിരിച്ചു.
“… മോളെ പോയിട്ട് പെട്ടെന്ന് വരാട്ടോ.രണ്ടും സമയത്തിന് ആഹാരം കഴിച്ചോണം കേട്ടല്ലോ…” അമ്മ ഞങ്ങൾക്ക് താകീത് നൽകി ഇറങ്ങി കൂടെ അമ്മുവും.ഞാനും ചാരുവും അച്ഛനെയും അമ്മയെയും അമ്മുവിനെയും കൈ വീശി കാണിച്ചു യാത്രയാക്കി.
“… ആദി ഞാൻ കഴിക്കാൻ കാപ്പി എടുക്കാം…” അവരെ യാത്രയാക്കിയ ശേഷം ചാരു ഇതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.
ഞാൻ അതിന് ചെറുതായി മൂളിയ ശേഷം നേരെ എന്റെ എന്റെ മുറിയിൽ പോയി ഫോൺ എടുത്തു. ഇൻസ്റ്റമാർട്ട് ഓപ്പൺ ചെയ്ത് ചരുവിന് പാടും ഒരു ഡയറിമിൽക്ക് സിൽക്കും ഓർഡർ ചെയ്ത്. തിരിച്ചു താഴെ വന്ന് കഴിക്കാനായി കൈ കഴുകി. ആ സമയം കൊണ്ട് എനിക്ക് കഴിക്കാനുള്ള ഫുഡ് ചാരു പാത്രത്തിൽ വിളമ്പി കഴിഞ്ഞു.
“… അച്ഛനൊക്കെ കഴിച്ചിട്ടാണോ ഇറങ്ങിയേ…” കൈ കഴുകി തിരിയവേ ചരുവിനോട് തിരക്കി.അവൾ അതെന്ന് പറഞ്ഞു.
“…നീ കഴിച്ചോ…” എന്റെ ആ ചോദ്യം കേട്ട് ഷോക്ക് അടിച്ചപോലെ അവൾ എന്നെ നോക്കി