“…എന്താ നോക്കുന്നെ…” തലതോർത്തികൊണ്ട് സംശയത്തോടെ അവളെ നോക്കി.
“…ഒന്നും ഇല്ല 😡…” അലമാര തപ്പികൊണ്ട് ഇരുന്നവൾ പെട്ടന്ന് എന്റെ ചോദ്യം കേട്ട് ഞെട്ടി. കൈയിൽ ഇരുന്നത് എന്തോ അലമാരയിൽ തിരുകി വച്ച് റൂമിൽ നിന്നും ഇറങ്ങി പോയി.
ഇവൾ ദേഷ്യപെടാൻ മാത്രം ഞാൻ ഒന്നും ചോദിച്ചില്ലല്ലോ. വല്ലതും കാണാതായിട്ടുണ്ടെകിൽ കണ്ടുപിടിക്കാൻ സഹായിക്കാം എന്ന് കരുതിയ ഞാൻ കുറ്റക്കാരൻ ആയോ.
ടീഷർട്ട് എടുക്കാനായി അവൾ അടച്ച അലമാര തുറന്നപ്പോ ഞാൻ കാണുമെന്നു കരുതി ഒളിപ്പിക്കാൻ നോക്കിയ ആ സാധനം കണ്ണിൽ ഉടക്കി. ഒഴിഞ്ഞ പാടിന്റെ പാക്കറ്റ് ആയിരുന്നു അത്.
ഓ ഇതാണോ ഇവൾ ഞാൻ കാണാതെ ഒളിപ്പിക്കാൻ നോക്കിയത്. ഈ കവർ കാലി ആണല്ലോ. ചിലപ്പോ പാട് എടുക്കാൻ വന്നപ്പോഴായിരിക്കും തീർന്ന കാര്യം അറിഞ്ഞേ.
ആ കവർ ഇരുന്ന സ്ഥലത്ത് അതേപോലെ വച്ച് ബെഡിൽ ഇരുന്ന കോഫിയും എടുത്ത് താഴേക്ക് ഇറങ്ങവെ ആണ് അമ്മുവിന്റെ മുറിയിൽ നിന്നും ചില സംസാരം കേട്ടത്.
“… എന്റെ കൈയിലും തീർന്ന് ചേച്ചി. ചേച്ചി ഇതൊക്കെ മുന്നേ വാങ്ങി വയ്ക്കണ്ടായിരുന്നോ…” അമ്മു ചരുവിനോട് എന്തിനെ കുറിച്ചാണ് പറയുന്നത് എന്ന് എനിക്ക് മനസിലായില്ല.
“…എന്റെ കൈയിൽ ഉണ്ടന്ന് ആണ് ഞാൻ കരുതിയെ. ഇപ്പൊ നോക്കിയപ്പോഴാ തീർന്നു എന്ന് മനസ്സിലായെ…”
“… ഇനി ഇപ്പൊ എന്താ ചേച്ചി ചെയ്യാ…”