അമ്മ ആ പറഞ്ഞതിന് എന്റെ പക്കൽ മറുപടി ഇല്ലായിരുന്നു. ചാരുവിനെ നോക്കിയപ്പോ അവളും അതേ പോലെ എന്നെ നോക്കി. കുറച്ചു നേരം അവിടെ മൗനം തങ്ങി കിടന്നു. ആഹാര ശേഷം ബെഡിൽ കിടന്ന് ഞാൻ കാടുകയറി ചിന്തിച്ചു.
ഇവിടെ എല്ലാർക്കും ഞാനും ചാരുവും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടന്ന് അറിയാം. ഞാൻ കരുതിയത് അതെല്ലാം എന്നിലും ചാരുവിലും ഒതുങ്ങി നിൽക്കും എന്നാണ്. ഈ പ്രശ്നങ്ങൾക്ക് എല്ലാം കഴിയുന്നതും വേഗം ഒരു സൊല്യൂഷൻ കണ്ടെത്തണം. അപ്പോഴേക്കും ചാരുവും വന്ന് എന്റെ അടുക്കൽ കിടന്നു.
“…നമ്മൾ തമ്മിൽ അടുപ്പത്തിൽ അല്ല എന്ന് അമ്മ എങ്ങനെ അറിഞ്ഞു…” ഞാൻ നേരെ ചരുവിനോട് ചോദിച്ചു.
“…ഞാൻ ഒന്നും പറഞ്ഞിട്ടില്ല…” എനിക്ക് മുഖം തരാതെ ചരിഞ്ഞു കിടന്ന് ചാരു പറഞ്ഞു.
“…hmm. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ…” അവളുടെ ഭാഗത്ത് നിന്നും ഒരു മൂളൽ മാത്രം കേട്ടു.
“… ചാരു നീ ഇവിടെ ഹാപ്പി ആണോ..?”
അതിന് വ്യക്തമായ മറുപടിക്ക് പകരം ഏങ്ങൽ അടിയുടെ ശബ്ദമാണ് കേട്ടത്. ആ കണ്ണീർ ചുട്ടുപൊള്ളിച്ചത് എന്റെ ഹൃദയത്തെയാണ്. അവളെ ആശ്വസിപ്പിക്കണം എന്നൊക്കെ ഉണ്ട് എന്തോ എന്നെകൊണ്ട് അതിന് കഴിയുന്നില്ല.
കോപ്പ് രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ ഇച്ചിരി നേരത്തെ ആയി പോയി. അല്ലെങ്കിലും അങ്ങനെ ആണല്ലോ എങ്ങും പോകണ്ട പത്ത് മണിക്ക് ഉറക്കം എഴുന്നേറ്റാൽ മതിയെന്ന് കരുതുമ്പോൾ അതിരാവിലെ ആറു മണിക്ക് എഴുന്നേൽക്കും. എവിടേലും പോണമെങ്കിലോ കൃത്യ സമയത്ത് എഴുനേല്ക്കാനും പറ്റില്ല. കിടന്നിട്ട് പിന്നെയും ഉറക്കം വരാത്തത് കൊണ്ട് ബെഡിൽ നിന്നും എഴുനേറ്റ് പല്ല് തേയ്പ്പും മറ്റു കലാപരിപാടിയിലേക്ക് കടന്നു. ബാത്‌റൂമിൽ നിന്നും തിരിച്ചു ഇറങ്ങുമ്പോൾ അലമാരയും കാബോർഡും മൊത്തത്തിൽ ചികയുന്ന ചരുവിനെയാണ് കണ്ടത്.