𝑴𝒆𝒍𝒍𝒊𝒏𝒂𝒎𝒆 𝒎𝒆𝒍𝒍𝒊𝒏𝒂𝒎𝒆
𝑵𝒆𝒏𝒄𝒉𝒊𝒍 𝒎𝒆𝒍𝒍𝒊𝒚𝒂 𝒌𝒂𝒂𝒕𝒉𝒂𝒍
𝑷𝒐𝒐𝒌𝒌𝒖𝒎….
പൂക്കൾ നിറഞ്ഞ വലിയ മരങ്ങൾക്കിടയിലൂടെ Velar Autobiography പാട്ട് പോലെ ഒഴുകിത്തുടങ്ങി…
പാർക്ക് ചെയ്തപ്പോൾ സൺറൂഫിൽ വീണ ചുവന്ന പൂക്കൾ ഞങ്ങൾക്ക് കൂട്ടായി…
.
.
.
.
.
അടുത്ത പാട്ട് പ്ലേ ആയി തുടങ്ങുമ്പോൾ അമ്മക്കുഞ്ഞ് പ്ലെയർ പോസ് ചെയ്തു.
തലയൽപ്പം ഇടത്തോട്ട് ചെരിച്ച് ഇടത് കൈയ്യുടെ വെളുത്ത് ചുവന്ന നീണ്ട വിരലുകൾ തലയ്ക്ക് പുറകിലൂടെ കൊണ്ടുവന്ന് വലതുവശത്ത് നിന്ന് മുടി വാരിയെടുത്ത് ഇടത് വശത്തേയ്ക്ക് എടുത്തിട്ടു. തോളിലൂടെ താഴേയ്ക്ക്…_
എന്നിട്ട് സീറ്റിൽ കംഫർട്ടബിൾ ആയി ഇരുന്ന് കൊണ്ട് ചോദിച്ചു…
“കോളേജിൽ പോയില്ലേ? എന്താ ഇതും കൊണ്ട്?”
(ബൈക്ക് മതിയായിരുന്നു?)
“ഉച്ചയ്ക്കിറങ്ങി. ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങാൻ.”
“പഠിക്കുവോം വേണ്ട ക്ലാസിലും കയറണ്ട. ഇങ്ങനെ നടന്നോട്ടോ…”
“ഞാൻ കോളേജിൽ പോവുന്നത് പഠിക്കാൻ അല്ലെന്നു പറഞ്ഞിട്ടില്ലേ?”
“പ്ലസ് ടൂ ക്വാളിഫിക്കേഷൻ കൊണ്ടൊന്നും പെണ്ണ് കിട്ടില്ല…”
ഇതിന് മറുപടിയായി ഞാൻ അമ്മക്കുഞ്ഞിൻ്റെ വയറിൽ എൻ്റെ ഇടത് കൈ പൊത്തിവച്ചു. കൈ എടുക്കാതെ ഞാൻ പറഞ്ഞു.
“പാട്ട് പ്ലേ ചെയ്.”
Now playing:
𝑨𝒏𝒃𝒆 𝑬𝒏 𝑨𝒏𝒃𝒆
𝑼𝒏 𝑽𝒊𝒛𝒉𝒊 𝑷𝒂𝒂𝒓𝒌𝒂…
𝑰𝒕𝒉𝒂𝒏𝒂𝒊 𝑵𝒂𝒂𝒍𝒂 𝑻𝒉𝒂𝒗𝒊𝒕𝒉𝒆𝒏…
𝑲𝒂𝒏𝒂𝒗𝒆 𝑲𝒂𝒏𝒂𝒗𝒆
𝑲𝒂𝒏 𝑼𝒓𝒂𝒏𝒈𝒂𝒎𝒂𝒍
𝑼𝒍𝒂𝒈𝒂𝒎 𝑴𝒖𝒛𝒉𝒖𝒕𝒉𝒂𝒊 𝑴𝒂𝒓𝒂𝒏𝒕𝒉𝒆𝒏…
പാട്ടിനിടയ്ക്ക് ഞാൻ ജസ്റ്റ് ഒന്ന് നോക്കിയപ്പോൾ എവിടെയും പ്രത്യേകിച്ച് നോക്കാതെ കണ്ണും തുറന്നിരിക്കുന്നു. മനസ്സ് പാട്ടിലൂടെ പറന്ന് വേറെവിടൊക്കെയോ ആണ്. വലത് കൈ എൻ്റെ കൈയ്യിൽ പിടിച്ചിട്ടുണ്ട്.