രാത്രി സിനിയുടെ ബുള്ളറ്റിൽ പിറകിൽ ഇരുന്ന് കാറ്റ് കൊണ്ട് യാത്ര ചെയ്ത്, രാത്രി ഒൻപത് കഴിഞ്ഞു അഞ്ചു സിനിയുടെ കൂടെ തന്റെ വീട്ടിൽ എത്താൻ..
” അമ്മേ, ഹരിണി “…. വാതിൽ തുറന്നതും അഞ്ചു സുലോചനയോട് ചോദിച്ചു.
അല്പം കലിപ്പിൽ ആണെങ്കിലും സിനി കൂടെ ഉള്ളത് കൊണ്ട് സുലോചന : പിള്ളേർ രണ്ടും ഉറക്കം ആയി… റൂമിൽ ഉണ്ട്..
അഞ്ചു അമ്മയുടെ റൂമിൽ പോയി ഉറങ്ങി കിടക്കുന്ന തന്റെ മോളുടെ തലയിൽ തഴുകി കുറച്ചു നേരം ഇരുന്ന്, ഹരിക്ക് എത്തിയ കാര്യം മെസ്സേജ് അയച്ച് തിരിച്ചു ഹാളിൽ വന്നപ്പോഴേക്കും അമ്മയും, സിനിയും വാ തോരാതെ ഉള്ള സംസാരത്തിൽ ആയിരുന്നു. കൂടെ തന്നേ ചേച്ചിയും ഉണ്ടായിരുന്നു.
അഞ്ചു വന്നിരുന്ന് സിനിയെ കണ്ട്, സംസാരം കേട്ടിട്ട് അത്ഭുതപ്പെട്ടു. ഫോണിൽ അമ്മയോട് സംസാരിച്ചിട്ടുണ്ടെങ്കിലും, ഇത്ര പെട്ടെന്ന്, ഈ വീട്ടിലെ അങ്കത്തെ പോലെ കൂൾ ആയി അമ്മയോടും ചേച്ചിയോടും എല്ലാം സംസാരിച്ച് പെരുമാറുമെന്ന് അഞ്ചു കരുതിയിരുന്നില്ല.
” ഞാൻ അഞ്ജുവിന്റെ കൂടെ കിടന്നോണ്ട് അമ്മേ “… സിനിയുടെ പറച്ചിൽ കേട്ടതും രഞ്ജുവിന് എന്തോ സന്തോഷം തോന്നി.
രെഞ്ചു ഉടൻ തന്നേ ഹരിക്ക് മെസ്സേജ് അയച്ചു : ആ കുട്ടി, അഞ്ചുന്റെ കൂടെ റൂമിൽ ആണുട്ടോ കിടക്കുന്നത്..
ഒരുപാട് അർഥങ്ങൾ ഉണ്ടായിരുന്നു ആ മെസ്സേജിന്. ഹരി പക്ഷെ ഒന്നേ മനസ്സിലാക്കിയുള്ളു,, രാത്രി നമ്മൾക്ക് സംസാരിക്കാൻ ഒരു പ്രശനവും ഇല്ല എന്ന്…
ബെഡിൽ ചാരി ഇരുന്ന്, ഇന്നെടുത്ത തന്റെ തന്നേ ഫോട്ടോസ് എന്തൊക്കെയോ ചെയ്ത് കൂടുതൽ കളർ ഫുൾ ആക്കുന്നത് അഞ്ചു നഖം കടിച്ചു നോക്കി ഇരുന്നു..