അത് കഴിഞ്ഞ് തന്റെ റൂമിലേക്ക് കൊണ്ട് പോയി, റൂമിൽ ഉള്ള വലിയ കണ്ണാടിയുടെ മുന്നിൽ അഞ്ജുവിനെ നിർത്തി റിഹേഴ്സലിംഗ് ആരംഭിച്ചു സിനി.
വളരെ പ്രൊഫഷണൽ ആയി കാര്യങ്ങൾ പറഞ്ഞു തരുന്ന സിനിയെ സസൂക്ഷ്മമം നോക്കി നിന്ന് എല്ലാം പഠിക്കാൻ ആരംഭിച്ചു അഞ്ചു.
രണ്ടു മണിക്കൂർ കടന്ന് പോയത് അഞ്ചു അറിഞ്ഞേ ഇല്ല.
ബ്രേക്ക് എടുത്ത് വീണ്ടും ബാൽക്കണിയിൽ എത്തി ഇരുവരും.
സിഗരറ്റ് എടുത്ത് കത്തിച്ച് അഞ്ജുവിനോട് ചോദിച്ചു : വലിക്കുമോ?..
അഞ്ചു : എനിക്ക് മണം പോലും ഇഷ്ടം അല്ല.
കത്തിച്ച സിഗരറ്റ് കുത്തി കെടുത്തി സിനി പറഞ്ഞു : ഓ സോറി..
അഞ്ചു : അയ്യോ വേണ്ടിയിരുന്നില്ല..
വീട്ടിലെ കാര്യങ്ങളും തന്റെ കാര്യങ്ങളും എല്ലാം പരസ്പരം ഷെയർ ചെയ്തു ഇരുവരും.
വീട്ടിൽ, പപ്പാ അമ്മ, ഇന്റർ കാസ്റ് റിലേഷൻ, അല്ലെങ്കിൽ ലിവിങ് ടുഗെതർ. ഒറ്റ മോൾ, 18 വയസ്സിൽ തന്റെ ഇഷ്ടം പോലെ എന്താണ് എന്ന് വച്ചാൽ ചെയ്തോളാൻ പറഞ് ഫ്രീ ആക്കി വിട്ടു……. ജിം… യാത്രകൾ.. ഫോട്ടോഗ്രാഫി… ഇഷ്ടങ്ങൾ… അഞ്ചു ഒരു കഥ കേൾക്കുന്ന പോലെ കേട്ടു.
സിനി : ഇനി നമുക്ക് കോസ്റ്റും ഇട്ട് നോക്കി, ഒന്നുടെ പ്രാക്ടീസ് ചെയ്യാം..
അഞ്ചു ഓകെ പറഞ്ഞു…
താൻ ജിമ്മിൽ ഇടുന്ന അതേ അപ്പറും പാന്റ്സും കണ്ടപ്പോൾ മനസ്സിന് ആശ്വാസം ആയി അഞ്ജുവിന്.
റൂമിൽ നിന്നും പുറത്ത് ഇറങ്ങുമ്പോൾ സിനി പറഞ്ഞു : വേണമെങ്കിൽ റൂം ഒന്ന് ശരിക്ക് നോക്കിക്കോളൂ, ക്യാമറ വല്ലതും ഉണ്ടോ എന്ന്…
അഞ്ചു പുഞ്ചിരിച്ചു……
സിനി അകത്തു വന്ന് അഞ്ജുവിന് ചുറ്റും അടിമുടി നോക്കി കൊണ്ട് നടന്നു…