അഞ്ചു ഓകെ പറഞ്ഞു…
ആഷിക്ക് തിരിഞ്ഞു നടക്കുമ്പോൾ ആഷിക്കിന്റെ ബാക്കിൽ നോക്കി സിനി പറഞ്ഞു : ബോഡി കൊള്ളാം ചന്തി പോരാ……
ആദ്യം അത്ഭുതം തോന്നി എങ്കിലും പിന്നീട് ചിരിയിലേക്ക് വഴി മാറി അത് അഞ്ജുവിന്.
ആദ്യം ഒന്ന് മടിച്ചെങ്കിലും സിനിയുടെ പിറകെ ബുള്ളറ്റിൽ കയറി അഞ്ചു.
പോകുന്ന വഴി ഓരോ കാഴ്ചകൾ കാണിച്ച്, വിവരിച്ചു കൊടുത്ത് അഞ്ജുവുമായി നല്ലൊരു കൂട്ടുണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു സിനി…
ഒരു ജിമ്മിന് മുന്നിൽ വണ്ടി നിർത്തി ” ഇവിടാണ് ഷൂട്ടിംഗ്. ആദ്യമായത് കൊണ്ട്, ഷൂട്ടിനു മുൻപ് ബേസിക് കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ച് തരാം ” എന്ന് പറഞ് അഞ്ജുവിനെ കൂട്ടി തന്റെ ഫ്ലാറ്റിലേക്ക് വിട്ടു സിനി.
ഫ്ലാറ്റിലെ സെക്യൂരിറ്റി മനസ്സിൽ പറഞ്ഞു ” ആണോ, പെണ്ണോ.. എവിടുന്ന് കിട്ടുന്നു ആവോ ഈ പെണ്ണിന്, ഇങ്ങനത്തെ കമ്പനി “.
സിനി തിരിഞ്ഞ് ചോദിച്ചു : എന്തേലും പറഞ്ഞോ ആവോ?..
അയാളുടെ മുഖത്തെ പേടി പിടിച്ച ഭാവം കണ്ട് അഞ്ചു അത്ഭുതപ്പെട്ടു. അയാൾ പതിയെ വിറക്കുന്ന ശബ്ദത്തോടെ പറഞ്ഞു : ഇല്ല…
സിനി : എന്നാൽ തനിക്ക് നല്ലത്…
സിനിയുടെ പിന്നാലെ നടക്കുമ്പോൾ എന്തോ ഒരു ധൈര്യം മനസ്സിന് തോന്നി അഞ്ജുവിന്.
സിനിയുടെ ഫ്ലാറ്റിൽ കയറി, ചുവരിൽ ഉള്ള, സിനിയുടെ യാത്ര ചിത്രങ്ങൾ എല്ലാം സൂക്ഷിച്ചു നോക്കി കാണുന്നതിനിടയിൽ, സിനി രണ്ടു കപ്പ് കോഫിയുമായി വന്ന് പറഞ്ഞു : ബാൽക്കണിയിൽ ഇരിക്കാം നമുക്ക്.
അഞ്ജുവിന്റെ തൊട്ടടുത്തായി വേറൊരു ചെയറിൽ ഇരുന്ന്, മുന്നിൽ ലാപ്ടോപ് തുറന്നു വച്ചു കൊണ്ട് ഉള്ളടക്കം പറയാൻ തുടങ്ങി സിനി.